Advertisment

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ​ഞ്ചാ​ബ് മു​ന്‍ മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ് സിം​ഗ് ബാ​ദ​ല്‍ പ​ദ്മ​വി​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം തി​രി​ച്ചു ന​ല്‍​കി

New Update

ച​ണ്ഡി​ഗ​ഡ്: ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ പ​ദ്മ​വി​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം തി​രി​ച്ചു ന​ല്‍​കി പ​ഞ്ചാ​ബ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ നേ​താ​വു​മാ​യ പ്ര​കാ​ശ് സിം​ഗ് ബാ​ദ​ല്‍. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബാ​ദ​ല്‍ പു​ര​സ്കാ​രം തി​രി​ച്ചു ന​ല്‍​കി​യ​തെ​ന്ന് എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Advertisment

publive-image

അ​തേ​സ​മ​യം, വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു മു​ന്നി​ലു​ള്ള അ​വ​സാ​ന അ​വ​സ​രം ഇ​ന്നാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി ത​ല​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ പ്ര​ക്ഷോ​ഭം ക​ടു​പ്പി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ അ​തി​രൂ​ക്ഷ ഗ​താ​ഗ​ത സ്തം​ഭ​ന​മാ​ണ്.

അ​തി​നി​ടെ, ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ര​ക്കു​നീ​ക്കം സ്തം​ഭി​പ്പി​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സ് (എ​ഐ​എം​ടി​സി) മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും (ഡ​ല്‍​ഹി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍) ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു മു​ന്നി​ലു​ള്ള അ​വ​സാ​ന അ​വ​സ​രം ഇ​ന്നാ​ണെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ വ​ലി​യ വീ​ഴ്ച​യ്ക്ക് അ​തു വ​ഴി​യൊ​രു​ക്കു​മെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഡി​സം​ബ​ര്‍ അ​ഞ്ചി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കു​ത്ത​ക​ക​ളു​ടെ​യും കോ​ലം ക​ത്തി​ക്കാ​നും ക്രാ​ന്തി​കാ​രി കി​സാ​ന്‍ യൂ​ണി​യ​ന്‍ ആ​ഹ്വാ​നം ചെ​യ്തു.

പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ക്രാ​ന്തി​കാ​രി കി​സാ​ന്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ദ​ര്‍​ശ​ന്‍ പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

farmers strike
Advertisment