Advertisment

രാജ്യതലസ്ഥാനത്തെ കർഷക സമരം ഒത്തുതീർപ്പാക്കുവാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്ന് ജോസ് കെ മാണി

New Update

publive-image

Advertisment

കോട്ടയം: അതിജീവനത്തിനായി രാജ്യതലസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിലേറെയായി പ്രക്ഷോഭം നയിക്കുന്ന സംയുക്ത കർഷക സംഘടനകളുടെ അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കുവാൻ കേന്ദ്രസർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. കോട്ടയത്ത് കർഷക യൂണിയൻ എം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കർഷകർ അവരുടെ നിലനിൽപ്പിനായി സമരത്തിൻറെ പാതയിലാണ്. കേന്ദ്രം ഭരിക്കുന്ന മോദി ഭരണകൂടം ഈ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. പാർലമെൻറ് സമ്മേളനം തുടങ്ങിയിരിക്കുന്ന സന്ദർഭത്തിൽ കർഷക സംഘടനകളുമായി ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങൾ രമ്യമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണം. തികച്ചും സമാധാനപൂർണമായ ഈ സമരത്തെ കേന്ദ്രം ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.

അസംഘടിത വിഭാഗമായ കർഷകരെ മോദി ഗവൺമെൻറ് അവഗണിക്കുകയാണ്. രാജ്യത്തെ ഇടതുപക്ഷ കർഷക സംഘടനകളും എംപിമാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോർപ്പറേറ്റുകൾക്ക് കൃഷിയിടം പണയപ്പെടുത്താൻ ഉള്ള നീക്കം പരാജയപ്പെടുതേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണെന്നും ജോസ് കെ മാണി പറഞ്ഞു. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് അധ്യക്ഷതവഹിച്ചു.

നേതാക്കളായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, അഡ്വ.വി.വി ജോഷി, വിജി എം തോമസ്, കെ പി ജോസഫ്, മത്തച്ചൻ പ്ലാത്തോട്ടം, എ.എച്ച്ഹഫീസ്,ജോമോൻ മാമലശ്ശേരി, ജോസ് നിലപ്പന, ഡാന്റിസ് കൂനനാനിക്കൽ , തോമസ് ജോൺ, ബിജു ഐക്കര, സേവ്യർ കളരി മുറി, ഏഴംകുളം രാജൻ, മധു നമ്പൂതിരി, ജോജി കുറത്തിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment