Advertisment

ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം 83–ാം ദിനത്തിലേക്ക്; ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കര്‍ഷക സംഘടനകള്‍

New Update

ഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം 83–ാം ദിനത്തിലേക്ക്. നാളത്തെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കര്‍ഷക സംഘടനകള്‍.

Advertisment

publive-image

സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമാക്കി. ദേശീയ പാതകളില്‍ പൊലീസ് തീര്‍ത്തിരിക്കുന്ന തടസങ്ങള്‍ നീക്കണമെന്ന ഹര്‍ജിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭകര്‍ വ്യാപകമായി ട്രെയിനുകള്‍ തടയും. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തികളിലേക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം, കര്‍ഷക പ്രക്ഷോഭ മേഖലകളിലെ കാലാവസ്ഥ കൊടും ശൈത്യത്തില്‍ നിന്ന് വേനല്‍ക്കാലത്തിലേക്ക് മാറുകയാണ്.

farmers strike delhi
Advertisment