Advertisment

പുതുവര്‍ഷത്തില്‍ സമരം ശക്തമാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍

New Update

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍. ബദല്‍ നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സംഘടനകള്‍ തളളി. നിയമം പിന്‍വലിക്കാതെ ഒത്തു തീര്‍പ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകള്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇതോടെ 37 ദിവസം പിന്നിടുന്ന കര്‍ഷക സമരം പുതുവര്‍ഷത്തിലും ശക്തമാകുമെന്ന് വ്യക്തമായി.

Advertisment

publive-image

വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ച ആറാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കണം, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുളള നടപടികളില്‍ കര്‍ഷകരെ ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, താങ്ങുവില ഉറപ്പാക്കുന്നതിന് നിയമനിര്‍മാണം നടത്തണം എന്നീ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തളളി. ഇതിന്‍ മേല്‍ ജനുവരി നാലിന് ചര്‍ച്ച നടക്കും.

വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. ഇതിനിടെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ ഷാജഹാന്‍പുരില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ പ്രകടനം സംഘര്‍ഷഭരിതമായി.

ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ വേറിട്ട രീതിയിലാണ് പുതുവര്‍ഷം ആഘോഷിച്ചത്. സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ദീപാഞ്ജലി അര്‍പ്പിച്ചു. പുതുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കര്‍ഷകര്‍ പറയുന്നു.

farmers strike farmers strike delhi
Advertisment