ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങളെ കുറിച്ചു വീണ്ടും ചര്‍ച്ച നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം കര്‍ഷക സംഘടനകള്‍ തള്ളി. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു.
/sathyam/media/post_attachments/TzmEqx954tpyUPeyELgR.jpg)
സര്‍ക്കാരുമായി നേരിട്ടു നടത്തിയ അഞ്ചു ചര്‍ച്ചകളും പരാജയപ്പെട്ടശേഷം ആറാം ഘട്ട ചര്‍ച്ചയ്ക്കായി ഇതു രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ സമീപിക്കുന്നത്.തങ്ങളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.
സര്‍ക്കാര്‍ എല്ലാ ദിവസവും കത്ത് നല്കുന്നു. തങ്ങള്‍ക്കെതിരായ പ്രചരണം അല്ലാതെ മറ്റൊന്നും ഇതിലില്ല. കര്‍ഷകര്‍ക്ക് ചര്‍ച്ചയില്‍ താല്പര്യമില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ഈ കത്തെഴുതല്‍. പുതിയ ചര്‍ച്ചയ്ക്കുള്ള അജണ്ടയിലെ നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുക തന്നെ വേണമെന്ന് മുതിര്‍ന്ന കര്‍ഷക നേതാവ് ശിവ കുമാര്‍ കാക്ക പറഞ്ഞു.
ആറാം ഘട്ട ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്കു തന്നെ തീരുമാനിക്കാം എന്നാണ് കേന്ദ്ര കൃഷിമന്ത്രാലയ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍ വാള് കര്‍ഷക സംഘടനകള്‍ക്കു നല്കിയ കത്തില്‍ പറയുന്നത്.
നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഉപാധികളുടെ പുറത്തും ചര്‍ച്ചയ്ക്കു തയാറല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇതിന് മുന്‍പ് നല്കിയ കത്ത് കര്‍ഷകര്‍ തള്ളിയത്.