Advertisment

പ്രതികാര നടപടികള്‍ ഉണ്ടായാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങിപ്പോകില്ലെന്ന് കര്‍ഷകര്‍

New Update

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ തേടി കര്‍ഷകര്‍ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. ഭാരതീയകിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്താണ് ഇക്കാര്യം ഒരു മാദ്ധ്യമത്തോട് സ്ഥിരീകരിച്ചത്.

Advertisment

publive-image

40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി രാജ്യവ്യാപക ട്രാക്ടര്‍ പരേഡും നടത്തും. എന്തൊക്കെ പ്രതികാര നടപടികള്‍ ഉണ്ടായാലും മൂന്നുനിയമങ്ങളും പിന്‍വലിക്കാതെ മടങ്ങിപ്പോകില്ലെന്നും, ആവശ്യങ്ങളില്‍ മാറ്റമില്ലെന്നും ടിക്കായത്ത് പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം തുടര്‍സമരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും.

farmers strike
Advertisment