Advertisment

വെള്ളത്തില്‍ വീണാല്‍ നീന്തുകയും വിജയിക്കുകയും വേണം; ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് കര്‍ണാടക കൃഷിമന്ത്രി

New Update

publive-image

Advertisment

ബെംഗളൂരു: ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് കര്‍ണാടക കൃഷിമന്ത്രി ബി.സി. പാട്ടീല്‍. ആത്മഹത്യ ചെയ്യുന്നത് ഭാര്യയെയും മക്കളെയും നോക്കാന്‍ കഴിയാത്ത ഭീരുക്കള്‍ മാത്രമാണെന്നും വെള്ളത്തില്‍ വീണാല്‍ നീന്തുകയും വിജയിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ കുടക് ജില്ലയിലെ പൊന്നമ്പേട്ടില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു ബി.സി. പാട്ടീല്‍. കാര്‍ഷിക വ്യവസായം എത്ര ലാഭകരമാണെന്ന് മുള കര്‍ഷകരോട് വിശദീകരിക്കുയായിരുന്നു മന്ത്രി. ഇതിനിടയിലാണ് ചില ഭീരുക്കള്‍ അത് മനസിലാക്കാതെ ആത്മഹത്യ ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞത്.

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി കര്‍ഷക സമൂഹത്തോട് അനാദരവ് കാണിച്ചുവെന്നും ഇതിന് കര്‍ഷകരോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വക്താവ് വി.എസ്.ഉഗ്രപ്പ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

Advertisment