Advertisment

മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനോടൊപ്പം ഫര്‍വാനിയയിലെ നിയന്ത്രണങ്ങളും നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനജീവിതം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം ഫര്‍വാനിയയിലെ നിയന്ത്രണങ്ങളും നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള തീരുമാനം മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി 'അല്‍ സിയസ' റിപ്പോര്‍ട്ട് ചെയ്തു.

മൂന്നാം ഘട്ട പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 50 ശതമാനം ജീവനക്കാരെ അനുവദിക്കാനാണ് തീരുമാനം. കൂടാതെ, ബാര്‍കോഡ് സംവിധാനമില്ലാതെ തന്നെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്കും ഷോപ്പിംഗ് സെന്ററുകളിലേക്കും സന്ദര്‍ശനം അനുവദിക്കുകയും ചെയ്യും.

Advertisment