Advertisment

'ഫാസിസ്റ്റ് കാലത്തെ ആവിഷ്‌കാരം': കലാലയം സാംസ്‌കാരിക വേദി സര്‍ഗ്ഗ സംവാദം ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ഫര്‍വാനിയ: ജീവിക്കാനുള്ള മൗലികാവകാശത്തിനു മേല്‍ മാത്രമല്ല, ചിന്തിക്കാനും ആവിഷ്‌കരിക്കാനുമുള്ള അവകാശങ്ങള്‍ക്കു മുകളില്‍ പോലും കത്തി വീണു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വാഴ്ചക്കാലത്ത് സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അധികരിച്ച് കലാലയം സാംസ്‌കാരിക വേദി സര്‍ഗ്ഗ സംവാദം സംഘടിപ്പിക്കുന്നു.

പ്രമുഖ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ പി രാമനുണ്ണിയാണ് മുഖ്യാതിഥി.

ഇന്ന് വൈകുന്നേരം (ജനുവരി 19 ശനി) 7.30 ന് ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ പ്രമുഖ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

kuwait
Advertisment