Advertisment

രാത്രി മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ മകനെ പിടിച്ചുതള്ളി; തല ഭിത്തിയില്‍ ഇടിച്ച് 17കാരന് ദാരുണാന്ത്യം, പിതാവ് അറസ്റ്റില്‍; സംഭവം കോഴിക്കോട്‌

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : രാത്രി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ച അച്ഛനെ തടയാനെത്തിയ മകന് ദാരുണാന്ത്യം. അമ്മയെ മര്‍ദ്ദിക്കുന്നത് തടയുന്നതിനിടെ അച്ഛന്‍ പിടിച്ചുതള്ളിയ പതിനേഴുകാരന് തല ഭിത്തിയില്‍ ഇടിച്ചാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്.

publive-image

കോഴിക്കോട് ബാലുശ്ശേരി കിനാലൂരിലാണ് സംഭവം. അരയിടത്ത് വയല്‍ വേണുവിന്റെ മകന്‍ അലനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

murder case arrest report all news
Advertisment