Advertisment

കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന പിതാവ് ! വീഡിയോയുടെ ഉറവിടം തേടി കേരളാ പൊലിസ് അന്വേഷണം തുടങ്ങി...

New Update

publive-image

Advertisment

തിരുവനന്തപുരം: കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന അച്ഛനെ തേടി കേരളാ പൊലിസ്. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയുടെ ഉറവിടം തേടിയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്തോ കാരണം തേടി കുട്ടികളെയും ഭാര്യയെയും ക്രൂരമായാണ് ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത്.

കേരളാ പൊലിസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നവര്‍ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ഛന്‍ ചോദിക്കുന്നത് തങ്ങള്‍ അത് എടുത്തിട്ടില്ലെന്നും ഒന്ന് വിശ്വസിക്കു എന്നും പറഞ്ഞ് കരയുന്ന പെണ്‍കുട്ടിയും അവളെയും സഹോദരനെയും ക്രുരമായി മര്‍ദ്ദിക്കുന്ന അച്ഛനുമാണ് വീഡിയോയിലുള്ളത്.

publive-image

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ പകര്‍ത്തിയത് കുട്ടികളുടെ അമ്മയാണെന്നാണ് സൂചന. ഇവരെയും ഇയാള്‍ മര്‍ദിക്കുന്നുണ്ട്. പോലീസിന്റെ പോസ്റ്റ് വന്നതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം വന്ന വീഡിയോ ആയിട്ടുകൂടി അതിന്റെ ഉറവിടം കണ്ടെത്താത്തതിലാണ് പ്രതിഷേധം.

trivandrum news
Advertisment