Advertisment

മകന്‍ മരിച്ചു; തനിച്ചായ മരുമകളെ വിവാഹം ചെയ്ത് അമ്മായി അച്ഛന്‍; പിന്തുണയുമായി നാട്ടുകാരും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബിലാസ്പൂര്‍: മകന്‍ മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത് അമ്മായി അച്ഛന്‍. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. കൃഷ്ണസിംഗ് രജ്പുത് എന്നയാളാണ് മരുമകളായ 22കാരിയായ ആര്‍തി സിംഗിനെ വിവാഹം ചെയ്തത്.

കൃഷ്ണ സിംഗിന്റെ മകനായ ഗൗതം സിംഗ് 2016ലാണ് ആര്‍തിയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ 2018ല്‍ ഗൗതം മരിച്ചു. ഇവരുള്‍പ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങള്‍ യുവതിയുടെ ഭാവി ജീവിതത്തില്‍ ആശങ്ക അറിയിച്ചതോടെയാണ് വിവാഹക്കാര്യത്തില്‍ തീരുമാനമായത്.

വിധവയായ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാമെന്ന ആചാരം പിന്തുടരുന്ന സമുദായം ആര്‍തിയുടെ വിവാഹം നടത്താന്‍ ആലോചനകള്‍ ആരംഭിച്ചു. ഇതിനായി സംഘടന പ്രസിഡന്റ് ഹോരി സിംഗ് ദൗദിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ചയും നടന്നു. ഈ ചര്‍ച്ചയ്ക്കിടെ ആര്‍തിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു.. തുടര്‍ന്ന് ആര്‍തിയോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. തുടര്‍ന്ന് സമുദായംഗങ്ങളുടെയും നാട്ടുകാരുടെയും പിന്തുണയോടെ വിവാഹം നടക്കുകയായിരുന്നു.

Advertisment