Advertisment

യു‌കെയിലെ നോര്‍ത്താംപ്ടണില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മലയാളി വൈദികന്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

നോര്‍ത്താംപ്ടണ്‍: യു‌കെയിലെ നോര്‍ത്താംപ്ടണ്‍ രൂപതക്കു കീഴിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തുവരികയായിരുന്ന മലയാളി വൈദികന്‍ അന്തരിച്ചു.

publive-image

ചങ്ങനാശ്ശേരി അതിരൂപതാംഗമായ ( അയർക്കുന്നം ആറുമാനൂർ)ഫാ. വില്‍സണ്‍ കൊറ്റത്തില്‍ എം‌എസ്‌എഫ്‌എസ് (51) ആണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചത്. കെറ്ററിങ്ങിലെ സെന്റ്‌ എഡ്‌വേര്‍ഡ്സ് ഇടവക ഉത്തരവാദിത്വത്തോടൊപ്പം സെന്‍റ് ഫൌസ്റ്റീന മിഷന്റെ ഡയറക്ടറായും സേവനം ചെയ്തിരുന്നു.

Advertisment