പിതാവിന്റെ പേരിൽ സിനിമയിൽ എത്തി! ട്രോളന് ഉഗ്രൻ മറുപടി കൊടുത്ത് ജൂനിയർ ബച്ചൻ

ഫിലിം ഡസ്ക്
Thursday, May 24, 2018

തന്റെ ഭാര്യയേയും മകളേയും ട്രോളുന്നവർക്ക് ഉരുളയ്ക്ക് ഉപ്പോരി എന്ന മട്ടിലുളള കിടിലൻ മറുപടി കൊടുക്കുന്ന താരമാണ് അഭിഷേക് ബച്ചൻ. തന്റെ കുടുംബത്തെ ട്രോളുന്ന കാര്യത്തിൽ ജൂനിയർ ബച്ചൻ ആർക്കും മാപ്പ് കൊടുക്കില്ല. ഇത് ബോളിവുഡിലെ എല്ലാവർക്കും അറിയാവിന്ന ഒരു കാര്യമാണ്. അതിനാൽ തന്നെ ഐശ്വര്യയേയും ആരാധ്യയേയും അധികം തൊട്ടുകളിക്കാൻ എല്ലാവരും ഒന്ന് ഭയപ്പെടും.

ഇപ്പേഴിത ഒരു ട്രോളന് സൂപ്പർ ടോസ് കൊടുത്തിരിക്കുകയാണ് താരം. ഐപിഎൽ താരം സ്റ്റുവർട്ട് ബിന്നിയേയും അഭിഷേക് ബച്ചനേയും തമ്മിൽ താരതമ്യം ചെയ്താണ് ട്വിറ്റ് ചെയ്തിരിക്കുന്നത്.

ഇരുവരും ഒന്നിനും കൊള്ളിലെന്നും സുന്ദരിമാരായ ഭാര്യമാരെ കിട്ടാൻ ഇവർ അർഹരല്ലെന്നും ഒരാൾ സിനിമയിലും മറ്റോരാൾ ക്രിക്കറ്റിലും എത്തിയത് പിതാക്കന്മാർ വഴിയാണെന്നുമാണ് ഡിയോൾ എന്ന ആളുടെ ട്വിറ്റ്.

എന്നാൽ വ്യാജ ട്വിറ്റാണെങ്കിലു ഇതിനു ഉഗ്ര മറുപടി താരം നൽകിയിട്ടുണ്ട്. ”സഹോദര നിങ്ങൾ എന്റെ ഷൂസ് ധരിച്ച് ഒരു കിലോ മീറ്റർ ഒന്നു നടന്നു നോക്കൂ. നിങ്ങൾ 10 അടി നടന്നാൽ നിങ്ങളോട് ബഹുമാനം തോന്നും. മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് സമയം കളയാതെ സ്വയം നന്നാവാൻ സമയം കണ്ടെത്തു. ഇതായിരുന്നു ജൂനിയർ ബച്ചന്റെ ട്വീറ്റ്. ഇതിനും മുൻപും ട്രോളുന്നവർക്ക് ഉഗ്രൻ മറുപടി താരം നൽകിയിട്ടുണ്ട്.

×