Advertisment

മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി , രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തിൽ മാറ്റം വരുത്തി. ഭയം കാരണം മകൾ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു. ഭയം കൊണ്ടു തന്നെയാണ് ബനാറസ് യൂണിവേഴ്സിറ്റിയിൽ അയക്കാത്തത്.. തമിഴ്നാട്ടിൽ ഇത് കരുതിയില്ല ; ഐഐടിയിൽ മതപരമായ വേർതിരിവുണ്ടായിരിന്നുവെന്ന്  ഫാത്തിമയുടെ ബന്ധുക്കള്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം : ഐഐടിയിൽ മതപരമായ വേർതിരിവുണ്ടായിരിന്നുവെന്ന് മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മാതാവ് സജിത.

Advertisment

publive-image

'മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തിൽ മാറ്റം വരുത്തി. ഭയം കാരണം മകൾ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു. ഭയം കൊണ്ടു തന്നെയാണ് ബനാറസ് യൂണിവേഴ്സിറ്റിയിൽ അയക്കാത്തത്..

തമിഴ്നാട്ടിൽ ഇത് കരുതിയില്ലായെന്നും സജിത പറഞ്ഞു.അധ്യാപകനായ സുദർശൻ പദ്മനാഭന്റെ മാനസിക പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു.

കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒന്നാം വർഷ എംഎ ഹ്യുമാനിറ്റീസ്(ഇന്‍റഗ്രേറ്റഡ്) വിദ്യാർഥിനിയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Advertisment