Advertisment

പ​ഠി​ക്കാ​ൻ സ​മ​ർ​ഥ​യാ​യി​രു​ന്ന ഫാ​ത്തി​മ​യ്ക്ക് ഒ​രു വി​ഷ​യ​ത്തി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​ത് ക​ടു​ത്ത മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കി​ ; ഇ​താ​ണ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ കാ​രണം ; അ​ധ്യാ​പ​ക​രെ വെ​ള്ള​പൂ​ശി മ​ദ്രാ​സ് ഐ​ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ട്

New Update

ചെ​ന്നൈ : മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​രെ വെ​ള്ള​പൂ​ശി മ​ദ്രാ​സ് ഐ​ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ട്. പ​ഠി​ക്കാ​ൻ സ​മ​ർ​ഥ​യാ​യി​രു​ന്ന ഫാ​ത്തി​മ​യ്ക്ക് ഒ​രു വി​ഷ​യ​ത്തി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​ത് ക​ടു​ത്ത മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്നും ഇ​താ​ണ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നു​മാ​ണ് ഐ​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഐ​ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു.

Advertisment

publive-image

ഈ ​സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫാ​ത്തി​മ​യ്ക്ക് ഐ​ഐ​ടി​യി​ൽ മ​ത​പ​ര​മാ​യ വി​വേ​ച​ന​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​വും ഐ​ഐ​ടി അ​ധി​കൃ​ത​ർ ത​ള്ളി​ക്ക​ള​ഞ്ഞു.

ഫാ​ത്തി​മ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ച്ച സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്ന് അ​ധ്യാ​പ​ക​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ടി​ൽ ഒ​രു പ​രാ​മ​ർ​ശ​വു​മി​ല്ല.

Advertisment