Advertisment

മഹാരാഷ്ട്രയ്ക്ക് വേണ്ടത് ‘അവിയല്‍’ സര്‍ക്കാരല്ല , സ്ഥിരതയുള്ള സര്‍ക്കാരെന്ന് ദേവേന്ദ്ര ഫഡ്‌നാവീസ്

New Update

ഡല്‍ഹി: മഹാരാഷ്ട്രയ്ക്ക് വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നും ‘അവിയല്‍’ സര്‍ക്കാരല്ലെന്നും മഹാരാഷ്ട്രയില്‍ പുതിയതായി സ്ഥാനമേറ്റ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ്. ജനങ്ങള്‍ കൃത്യമായി വിധി നിര്‍ണ്ണയിച്ചതാണ്.

Advertisment

publive-image

എന്നാല്‍ ശിവസേന മറ്റു കൂടടു കെട്ടു തപ്പിപ്പോയതിനാല്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലേക്ക് സംസ്ഥാനം പോയെന്നും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്ന് രാവിലെയാണ് ബിജെപി എന്‍സിപി സഖ്യ സര്‍ക്കാരിന്റെ ഭാഗമായി ഫഡ്‌നാവീസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമായും സ്ഥാനമേറ്റത്.

സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെ ഫഡ്‌നാവീസിനെയും പവാറിനെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. സഖ്യകക്ഷി സര്‍ക്കാര്‍ വന്നാല്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് നേരത്തേ എന്‍സിപി നേതാവ് ശരദ്പവാറും പറഞ്ഞിരുന്നു.

നേരത്തേ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും മുന്നണിയിലെ ഘടക കക്ഷിയായ ശിവസേനയുടെ കടുംപിടുത്തം മൂലമായിരുന്നു കഴിയാതെ പോയത്.

Advertisment