Advertisment

വയറിലെ കൊഴുപ്പ് കുറച്ച് കുടവയര്‍ പമ്പ കടത്താന്‍ ചില പ്രകൃതിദത്തമായ വഴികള്‍

New Update

വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ശരീരഭംഗിയെ ബാധിക്കുമെന്ന് മാത്രമല്ല ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു. ഇവിടെയിതാ വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ചില പ്രകൃതിദത്തമായ വഴികള്‍.

Advertisment

publive-image

നാരങ്ങവെള്ളം കഴിച്ച് ദിവസം ആരംഭിക്കുക

വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള മികച്ച ചികിത്സകളില്‍ ഒന്നാണ് ഇത്. ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. ഇത് ദിവസവും രാവിലെ കഴിക്കുന്നത് നിങ്ങളുടെ ശരീര പോഷണത്തിനും കുടവയര്‍ കുറയാനും സഹായിക്കും.

വെള്ള അരി(White Rice) ആഹാരങ്ങള്‍ കഴിക്കാതിരിക്കുക

വെള്ളയരി ആഹാരങ്ങള്‍ക്ക് പകരം ഗോതമ്പ് ആഹാരങ്ങള്‍ കഴിക്കുക. മട്ടയരി(Brown Rice), ബ്രൗണ്‍ ബ്രെഡ്, ഓട്‌സ്, തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

മധുര ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

മധുര പലഹാരങ്ങള്‍, പാനീയങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ തുടകള്‍, അടിവയര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ കാരണമാവും.

വെള്ളം ധാരാളം കുടിക്കുക

കുടവയര്‍ കുറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശരീരപോഷണത്തിന് സഹായിക്കുകയും ശരീരത്തിലെ വിഷാശം കളയുകയും ചെയ്യുന്നു.

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുക

രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ദിവസവും രാവിലെ കഴിക്കുക. അതിന് ശേഷം ഒരു ഗ്ലാസ് നാരങ്ങാവെള്ളം കഴിക്കാം. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കുകയും നിങ്ങളുടെ ശരീരത്തിലെ രക്ത ചംക്രമണ പ്രക്രിയ സുഗമമാക്കുകയും ചെയ്യും.

മാംസാഹാരം ഒഴിവാക്കുക

വയറ് കുറയ്ക്കണമെങ്കില്‍ കഴിയുന്നിടത്തോളം മാംസാഹാരങ്ങള്‍ ഒഴിവാക്കുക.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.

ദിവസവും രാവിലെയും വൈകീട്ടും ധാരാളം പഴങ്ങള്‍ കഴിച്ച് ശീലിക്കുക. ഇത് നിങ്ങളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും വിറ്റാമിനുംകളും പ്രദാനം ചെയ്യും.

സുഗന്ധവ്യഞ്ചനങ്ങള്‍ പാചകത്തിന് ഉപയോഗിക്കുക

ഇഞ്ചി, കുരുമുളക്, കറുവപ്പട്ട തുടങ്ങിയ സുഗന്ധ വ്യഞ്ചനങ്ങള്‍ പാചകത്തിന് ഉപയോഗിക്കുക. ഇവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അവ നിങ്ങളിലെ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

health news fatty body
Advertisment