Advertisment

യുഎഇ കോണ്‍സുലേറ്റ് ബാഗ് കള്ളക്കടത്ത്; ഫാസില്‍ ഫരീദ് വ്യാജമല്ല; ദൃശ്യങ്ങള്‍ പുറത്ത്‌

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് കള്ളക്കടത്ത് കേസിലെ പ്രധാനി തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫാസില്‍ ഫരീദിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. സ്വകാര്യ ചാനലാണ് ഫാസില്‍ ഫരീദിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫാസില്‍.

Advertisment

publive-image

യുഎഇയില്‍ നിന്നും സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തയ്യാറാക്കി വിട്ടത് ഫാസിലാണെന്ന് സരിത് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഫാസില്‍ ഫരീദെന്ന പേര് വ്യാജമാണെന്ന കണക്കുകൂട്ടലിലായിരുന്നു അന്വേഷണ സംഘം . ഇതിനിടയിലാണ് ഫാസിലിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ദുബായിലെ ഒരു വില്ലയിലാണ് ഫാസില്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം കടപ്പാട്: മനോരമ ചാനല്‍

latest news gold smuggling gold smuggling case all news
Advertisment