Advertisment

അടിക്കടാ .. ലൈക്ക് .. !! ന്യൂ​യോ​ർ​ക്ക് പോ​ലീ​സിനെ മറികടന്ന് കേരളാ പോലീസ് ഫേസ്ബുക്ക് ലൈക്കില്‍ ലോക നമ്പര്‍ വണ്‍

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: അടിക്കടാ .. ലൈക്ക് .. എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ലൈക്കടിപ്പിക്കാന്‍ കേരളാ പോലീസിനെ കിട്ടില്ല. എന്നിട്ടും പോലീസിന്‍റെ പണി ഇഷ്ടപ്പെട്ടാല്‍ മലയാളി ലൈക്ക് അടിക്കും. അങ്ങനെ കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ലൈ​ക്ക് ചെ​യ്ത പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജ് എ​ന്ന നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​യി മാറിയിരിക്കുകയാണ്. നമ്മുടെ പോലീസ് മറികടന്നത് ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​നെ ആണെന്നറിയുബോഴാണ് അതിന്‍റെ വില മനസിലാകുക .

നി​ല​വി​ൽ 8.20 ല​ക്ഷം ലൈ​ക്കു​ക​ളാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ന് ഉ​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്താ​യ ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​ന് 7.83 ല​ക്ഷം ലൈ​ക്കു​ക​ൾ ഉ​ണ്ട്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്കു​ക​ൾ ല​ഭി​ച്ച പോ​ലീ​സ് പേ​ജ് എ​ന്ന നേ​ട്ടം ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സി​നെ മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കേ​ര​ള പോ​ലീ​സ് കൈ​വ​രി​ച്ച​ത്.

പോ​ലീ​സി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ട്രാ​ഫി​ക് - സൈ​ബ​ർ സം​ബ​ന്ധ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​വും നി​യ​മ​കാ​ര്യ​ങ്ങ​ളും തു​ട​ങ്ങി ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജ് ആ​രം​ഭി​ച്ച​ത്. ന​വ​മാ​ധ്യ​മ ഇ​ട​പെ​ട​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും വി​വി​ധ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് കേ​ര​ള പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ സെ​ൽ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഫേ​സ്ബു​ക്ക് പേ​ജി​ൽ ട്രോ​ളു​ക​ളു​ടെ​യും വീ​ഡി​യോ​ക​ളു​ടെ​യും രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ആ​ശ​യ​ങ്ങ​ൾ​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ൽ വ​ൻ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു.

police
Advertisment