Advertisment

കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ് നീ; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്'; നന്ദുവിന്റെ വിയോഗത്തിൽ നൊമ്പരക്കുറിപ്പ്

New Update

അർബുദത്തെ അതിജീവിച്ച അപർണ ശിവകാമിയുടെ നന്ദുവിനെ കുറിച്ചുള്ള കുറിപ്പ് കണ്ണുനിറയ്ക്കുന്നതാണ്. കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അപർണ ശിവകാമി കുറിക്കുന്നു. പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ചു പൊളിക്കുന്നതാണെന്നും അവർ ആശ്വാസം കണ്ടെത്തുന്നു.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ

നന്ദു പോയി...

മെയ് 8 ന് MVR ൽ നിന്ന് കണ്ട് പോന്നതാണ്. അവന്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാൽ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..

എന്റെ കുഞ്ഞേ...

എനിക്കൊട്ടും സങ്കടമില്ല.

കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ..

ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത..

പക്ഷേ എത്രയോ പേർക്ക് ധൈര്യം പകർന്നത്..

നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്... ന്ന്

എനിക്കറിയാം..

നീ ചെല്ലൂ...

വേദനകളില്ലാത്ത ലോകത്തേക്ക്...

nandhu mahadeva
Advertisment