Advertisment

വിഭിന്ന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്ലിയെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Advertisment

വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്ലിയെന്ന് മുഖ്യമന്ത്രി കുറിച്ചു.

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. നിയമപാണ്ഡിത്യം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സഹായമായി. രാഷ്ട്രീയ-സാമ്ബത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്‌ലി.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അന്ന് ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലിയെയായിരുന്നു.കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച്‌ അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദു:ഖം പങ്കിടുന്നു.

 

https://www.facebook.com/PinarayiVijayan/posts/2456965877728561

Advertisment