Advertisment

സ്ഫോടകവസ്തുക്കളും റോക്കറ്റും ഉപയോഗിച്ച്‌ വൈറ്റ് ഹൗസ് അക്രമിക്കാന്‍ പദ്ധതി: 21 കാരന്‍ അറസ്റ്റില്‍

author-image
admin
Updated On
New Update

അറ്റ്ലാന്റ: സ്ഫോടകവസ്തുക്കളും റോക്കറ്റും ഉപയോഗിച്ച്‌ വൈറ്റ് ഹൗസ് ആക്രമണത്തിനു പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനു (എഫ്ബിഐ) യുവാവിന്റെ നീക്കങ്ങളെക്കുറിച്ചു സൂചന ലഭിച്ചപ്പോള്‍ സമാന ചിന്താഗതിയുള്ള ആളുകളെപ്പോലെ നടിച്ച്‌ ജലാലിന്റെ വിശ്വാസം ആര്‍ജിച്ച്‌ വിവരങ്ങള്‍ മനസ്സിലാക്കി ഒടുവില്‍ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

Advertisment

publive-image

ജോര്‍ജിയയില്‍ നിന്നുള്ള ഹാഷില്‍ ജലാല്‍ തഹീബ് (21) ആണു പിടിയിലായത്. വൈറ്റ് ഹൗസും സ്വാതന്ത്ര്യപ്രതിമയും ആക്രമിക്കാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് എഫ്ബിഐ പറയുന്നു.

തോക്കുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവിനു തന്റെ കാര്‍ വില്‍ക്കാനും ഇയാള്‍ സന്നദ്ധത പ്രകടിപ്പിച്ചു. വൈറ്റ്ഹൗസിന്റെ രേഖാചിത്രവും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ എഴുതിവച്ചിരുന്നതും കണ്ടെടുത്തു.

Advertisment