Advertisment

'ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളെ തേടി ഞങ്ങളെത്തും', ഡെമോക്രാറ്റ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ഇ-മെയില്‍ സന്ദേശം, പിന്നില്‍ ഇറാനാണെന്ന് യുഎസ്‌

New Update

publive-image

Advertisment

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ഇ-മെയില്‍ സന്ദേശം അയച്ചതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍.

അമേരിക്കയിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ റഷ്യയും ഇറാനും ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് അവര്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് അശാന്തി സൃഷ്ടിക്കുകയാണ് ഇത്തരം ഇ-മെയിലുകള്‍ അയക്കുന്നതിന്റെ ലക്ഷ്യമെന്ന് യുഎസ് പറയുന്നു.

തിരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടെന്ന ഭരണകൂടത്തിന്റെ ആശങ്ക ശരിവയ്ക്കുന്ന തരത്തിലാണ് ഇന്റലിജന്‍സ് കണ്ടെത്തലുകള്‍. വിവരങ്ങള്‍ ഉപയോഗിച്ച് റഷ്യ എന്തു നീക്കമാണു നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

Advertisment