Advertisment

ഒരു മാസത്തിനിടയില്‍ കാശ്മീരില്‍ കൊല്ലപ്പെട്ടത് അഞ്ച് ബിജെപി നേതാക്കള്‍; ആശങ്കയില്‍ പാര്‍ട്ടി നേതൃത്വം; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

New Update

publive-image

Advertisment

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബിജെപി നേതാക്കള്‍ക്ക് നേരെയുള്ള അക്രമണം വര്‍ധിക്കുന്നതില്‍ പാര്‍ട്ടിയുടെ ജമ്മു കാശ്മീര്‍ ഘടകം ആശങ്കയില്‍. ആറു പ്രാദേശിക നേതാക്കള്‍ക്ക് നേരെയാണ് ഒരു മാസത്തിനിടെ ആക്രമണമുണ്ടായത്. ഇതില്‍ അഞ്ചു പേരും മരിച്ചു.

സുരക്ഷയില്‍ പാളിച്ചയുണ്ടാകുന്നതായി ബിജെപി നേതൃത്വം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്കായി സുരക്ഷിത താമസകേന്ദ്രങ്ങള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കണമെന്ന് ബിജെപി വക്താവ് അല്‍താഫ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. ഭീഷണി നേരിടുന്ന പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപി നേതാവായ സോഫി യൂസഫും ആവശ്യപ്പെട്ടു.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രാദേശിക നേതൃത്വങ്ങള്‍ വിമര്‍ശനം ഉന്നയിക്കുകയാണ്. ചിലര്‍ ഭീതി മൂലം പാര്‍ട്ടി വിട്ടതായും റിപ്പോര്‍ട്ടുണ്ട്.

ബന്ദിപോര ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വസീം ബാരി, പിതാവ് ബഷീര്‍ ശൈഖ്, സഹോദരന്ഡ ഉമര്‍, ബിജെപി നേതാവ് സജ്ജാദ് ഖാണ്ഡെ, ബിജെപി ഒബിസി മോര്‍ച്ച നേതാവ് അബ്ദുള്‍ ഹമീദ് നജര്‍ എന്നിവരാണ് ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത്. സൗത്ത് കാശ്മീരിലെ ബിജെപി പഞ്ചായത്ത് അംഗമാ. ആരിഫ് അഹമ്മദ് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Advertisment