Advertisment

ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകളുമായി ഫെഡറല്‍ ബാങ്ക്

New Update

publive-image

Advertisment

കൊച്ചി: 45 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയില്‍ വെള്ളിയാഴ്ച നടന്നു. ആശുപത്രികളുമായി ചേര്‍ന്നാണ് ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി ഫെഡറല്‍ ബാങ്ക് വാക്സിനേഷന്‍ ക്യാമ്പുകള്‍ ഒരുക്കുന്നത്.

മഹാമാരിക്കാലത്ത് അസാധാരണ സാഹചര്യങ്ങളെ നേരിട്ടാണ് അവശ്യ സര്‍വീസായ ബാങ്കിങ് സേവനങ്ങള്‍ ബാങ്ക് ജീവനക്കാര്‍ ഉപഭോക്താക്കളിലെത്തിക്കുന്നത്. ഉപഭോക്തൃ സേവനങ്ങള്‍ മുടക്കമില്ലാതെ തുടരുന്നതിനാണ് ബാങ്ക് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഫെഡറല്‍ ബാങ്ക് പ്രതിരോധമരുന്ന് കുത്തിവെപ്പ് ത്വരിതപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബാങ്ക് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

കൂടാതെ ഇന്ത്യയിലുടനീളം നിരവധി കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, പൊതു ജനങ്ങള്‍ക്കുള്ള വാക്സിനേഷന്‍ പദ്ധതികള്‍ക്കുമായി ഫെഡറല്‍ ബാങ്ക് ധനസഹായം നല്‍കുന്നുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി കോവിഡ് രൂക്ഷമായി ബാധിച്ച അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ പദ്ധതിയും സാമുഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് നടപ്പിലാക്കുന്നുണ്ട്. അപ്പോളോ ഹോസ്പിറ്റല്‍സ്, ഒരു ദേശീയ മാധ്യമ ഗ്രൂപ്പ് എന്നിവരുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

kochi news
Advertisment