Advertisment

ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്, സാങ്കേതിക സഹായത്തിന് ഫൈസെർവ് 

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക്  അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ പ്രൊസസിങ്, ഇഷ്യൂ ചെയ്യല്‍ തുടങ്ങിയവയ്ക്കായി ഡിജിറ്റല്‍ സാങ്കേതികവിദ്യയൊരുക്കുന്നതിന് ആഗോള തലത്തില്‍ പ്രശസ്തരായ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനി ഫൈസെര്‍വിനെ ഫെഡറല്‍ ബാങ്ക് ചുമതലപ്പെടുത്തി.

ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കുന്നതിനു പുറമെ ബന്ധപ്പെട്ട പ്രവര്‍ത്തന പ്രക്രിയകളുടെ പുറംകരാര്‍ ജോലികളും ഫെഡറല്‍ ബാങ്ക് ഫൈന്‍സെര്‍വിനു നല്‍കും.

പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മികവുറ്റ സാങ്കേതികവിദ്യയും ബിപിഒ സേവനവുമാണ് ഇന്ത്യയില്‍ റീട്ടെയ്ല്‍, റെമിറ്റന്‍സ് ബിസിനസില്‍ കരുത്തരായ ഫെഡറല്‍ ബാങ്ക് തേടിക്കൊണ്ടിരുന്നത്.

കാര്‍ഡ് ഇഷ്യൂ ചെയ്യല്‍, പ്രോസസിങ് എന്നിവ ലളിതമാക്കുകയും ആഗോളതലത്തില്‍ വിപുലപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന മികച്ച സാങ്കേതിവിദ്യയാണ് ഫൈസെര്‍വിന്റെ ഫസ്റ്റ്‌വിഷന്‍ ടിഎം.

ഈ സംയോജിത  സാങ്കേതികവിദ്യയും ബിപിഒ സേവനങ്ങളും ചെലവ് ചുരുക്കാനും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളില്ലാതെ വിപുലപ്പെടുത്താന്‍ സഹായിക്കുന്നതുമാണ്.

'ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഏറ്റവും മികച്ച ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഫെഡറല്‍ ബാങ്ക് എന്നും മുന്നിലാണ്.

ഞങ്ങളുടെ ഡിജിറ്റല്‍ മുന്‍ഗണനകള്‍ക്കും വികസന പദ്ധതികള്‍ക്കും  ഫൈസെര്‍വ്   പിന്തുണ നല്‍കുന്നു. അവരുടെ ലോകോത്തര ടെക്‌നോളജി പ്ലാറ്റ്‌ഫോമും മികച്ച പ്രാദേശിക അനുഭവസമ്പത്തും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം നല്‍കാന്‍ ഞങ്ങളെ സഹായിക്കും,' ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ പറഞ്ഞു.

ഫൈസെര്‍വ് നല്‍കുന്ന ഫീച്ചറുകളാല്‍ സമ്പന്നമായ കാര്‍ഡ് പ്രൊസസിങ് പ്ലാറ്റ്‌ഫോമും  പ്രവര്‍ത്തന സംവിധാനങ്ങളും വലിയ ചെലവുകള്‍ ചുരുക്കാന്‍ സഹായിക്കുമെന്ന് ഫെഡറല്‍ ബാങ്ക് ഡെപോസിറ്റ്‌സ്, കാര്‍ഡ്‌സ് ആന്റ് പേഴ്‌സനല്‍ ലോണ്‍ വിഭാഗം കണ്‍ട്രി ഹെഡ് നിലുഫര്‍ മുലന്‍ഫിറോസ് പറഞ്ഞു. 'ഉപഭോക്താക്കള്‍ക്ക് മികവുറ്റ സേവനങ്ങള്‍ നല്‍കുന്നതിനായി ഞങ്ങളുടെ മറ്റു വിഭവങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതു സഹായിക്കും,' അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രാദേശികമായി പ്രസക്തമായ ഡിജിറ്റല്‍-ഫസ്റ്റ് സാങ്കേതിക വിദ്യകള്‍ നല്‍കിവരുന്ന ഞങ്ങളുടെ വിപണി ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാണ് ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തം,' ഫൈസെര്‍വ് ഏഷ്യാ പെസഫിക് മേധാവിയും ഇവിപിയുമായ ഇവോ ഡിസ്റ്റല്‍ബ്രിന്‍ക് പറഞ്ഞു.

FEDERAL BANK SERVICE
Advertisment