Advertisment

വെണ്മണി ഗ്രാമത്തെ ഏറ്റെടുത്ത് ഫെഡറല്‍ ബാങ്ക്

New Update

കൊച്ചി: ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തെ ഏറ്റെടുത്ത് ഫെഡറല്‍ ബാങ്ക്. ബാങ്കിന്‍റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഡിജിറ്റലൈസെഷനും ലക്ഷ്യമിട്ടാണ് ഗ്രാമത്തെ ഏറ്റെടുത്തിരിക്കുന്നത്. ഗ്രാമത്തിന്‍റെ നവീകരണത്തിനും വികസനത്തിനുമായി വിപുലമായ നീക്കങ്ങള്‍ ബാങ്ക് ആരംഭിച്ചു കഴിഞ്ഞു.

Advertisment

publive-image

ഔദ്യോഗിക പ്രഖ്യാപനം വെണ്മണി ഗ്രാമത്തില്‍ നടന്നു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ നിരവധി പ്രവര്‍ത്തനങ്ങളും ബാങ്ക് ആരംഭിച്ചു. സേവനങ്ങള്‍ക്ക് മുന്നോടിയായി ബാങ്ക് ഗ്രാമത്തില്‍ ഒരു സര്‍വ്വേ പൂര്‍ത്തിയാക്കി. ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് നല്‍കുകയും അതുവഴി ഗ്രാമത്തിലെ എല്ലാ കുടുംബത്തെയും ബാങ്കിംഗ് സേവനങ്ങള്‍ക്ക് സുപരിചിതമാക്കാനും ബാങ്ക് പദ്ധതിയിടുന്നു. അതോടൊപ്പം വിവിധ ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും ബാങ്ക് നടപടികള്‍ സ്വീകരിക്കും.

ബാങ്കിംഗ് ഇടപാടുകളില്‍ 85 ശതമാനമെങ്കിലും ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിച്ച് നടത്തുക എന്ന ലക്ഷ്യത്തോടെ കടകള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കിടയില്‍ പി.ഒ.എസ് (പോയിന്‍റ് ഓഫ് സെയില്‍) മെഷീന്‍, ഭാരത് ക്യു.ആര്‍ എന്നിവയുടെ ഉപയോഗം പരിചിതമാക്കുകയാണ്.

ആധാര്‍ രജിസ്ട്രേഷനും തിരുത്തലുകളും സുഗമമാക്കുന്നതിന് വെണ്മണി ബ്രാഞ്ചിനോട് ചേര്‍ന്ന് ആധാര്‍ സേവാ കേന്ദ്രവും തുറക്കും. ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍, ആധുനിക കൃഷി രീതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ബാങ്ക് നിരവധി പരിപാടികള്‍ നടത്തും.

ഗ്രാമം ഏറ്റെടുക്കുന്നതോടനുബന്ധിച്ച് ബാങ്ക് 60 സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും, ഇ-ലൈബ്രറി സൗകര്യം ഒരുക്കുകയും, സാധു സദനിലേക്ക് 100 കസേരകള്‍ വിതരണം ചെയ്യുകയും ചെയ്തു. എം.എല്‍.എ സജി ചെറിയാന്‍, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലെജുകുമാര്‍, ഫെഡറല്‍ ബാങ്ക് സിഎസ്ആര്‍ മേധാവി രാജു ഹോര്‍മിസ്, ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, കേരള & ബിസിനസ് ബാങ്കിംഗ് ഹെഡ് ജോസ് കെ മാത്യു, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്‍റ് തിരുവനന്തപുരം സോണല്‍ മേധാവി കുര്യകോസ് കോണില്‍, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് മവേലിക്കര റീജിയണല്‍ ഹെഡ് വര്‍ഗ്ഗീസ് എ.ഒ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഗ്രാമത്തിന്‍റെ വികസനത്തിനായി താഴെ പറയുന്ന പദ്ധതികളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ډ സൗജന്യ വൈ-ഫൈ ഹോട്ട് സ്പോട്ട്

ډ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പിന്തുണ

ډ വെണ്മണി സര്‍ക്കാര്‍ സ്കൂളിലേക്ക് സ്മാര്‍ട്ട് ബോര്‍ഡ് സംഭാവന

ډ വെണ്മണി സര്‍ക്കാര്‍ ആശുപത്രിയില്‍ വാട്ടര്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിക്കല്‍

ډ ബസ് കാത്തിരുപ്പ് കേന്ദ്ര നിര്‍മ്മാണം

ډ പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പുനരുല്പാദനവും

ډ മരങ്ങള്‍ വച്ചുപ്പിടിപ്പിക്കല്‍

ډ യുവാക്കള്‍ക്കും പ്രായമായവര്‍ക്കുമായി കായിക മേള സംഘടിപ്പിക്കല്‍

federal bank
Advertisment