Advertisment

ഫെഡറൽ ബാങ്ക് ആലുവ ബാങ്ക്  ജങ്ഷൻ ശാഖ  മെട്രോ ഹൈറ്റ്സ് കെട്ടിടത്തിലേക്ക് മാറ്റി

New Update

ആലുവ: ബാങ്ക് ജങ്ഷനിലെ ഫെഡറൽ ബാങ്ക് ശാഖ പ്രവർത്തനം ബൈപാസ് ജങ്ഷനിലെ മെട്രോ ഹൈറ്റ്സ് കെട്ടിടത്തിലേക്ക് മാറ്റി. നവീകരിച്ച ശാഖയിൽ ഉപഭോക്താക്കൾക്ക് സ്വയം സേവന ബാങ്കിംഗ് സംവിധാനമായ ഇ-ലോബിയും ഒരുക്കിയിട്ടുണ്ട്. 75 വർഷത്തെ പാരമ്പര്യമുള്ള ഈ  ശാഖ ഫെഡറൽ  ബാങ്കിന്റെ ഏറ്റവും പഴയ ശാഖകളിലൊന്നാണ്.

Advertisment

publive-image

കോവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ഫെഡറൽ ബാങ്ക് എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസൻ  പുതുക്കിയ ശാഖ ഉദ്‌ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ  ശാലിനി വാരിയർ   ഇ-ലോബിയും  ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നെറ്റ്വർക്ക് 1 ബിസിനസ് ഹെഡുമായ ജോസ് കെ മാത്യു സ്വർണ്ണ വായ്പ കിയോസ്‌കും, സീനിയർ വൈസ് പ്രസിഡന്റും ഫെഡറൽ ബാങ്ക് ചീഫ് റിസ്ക് ഓഫീസറുമായ വിൽസൺ സിറിയക് സേഫ് ഡെപ്പോസിറ്റ് ലോക്കറുകളും ഉദ്ഘാടനം ചെയ്തു.

ഇതേ സമുച്ചയത്തിലെ ആലുവ റീജിയണൽ ഹെഡ് ഓഫീസ് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ ഹെഡുമായ അനിൽ കുമാർ വി.വി ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഫെഡറൽ ബാങ്ക് ആലുവ റീജിയണൽ ഹെഡുമായ ജോയ് തോമസ്, അസോസിയേറ്റ് വൈസ് പ്രസിഡന്റും ആലുവ ബാങ്ക് ജംഗ്ഷൻ ബ്രാഞ്ച് ഹെഡുമായ സനൽ പോൾ അഗസ്റ്റിൻ, ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.

federal bank
Advertisment