Advertisment

ഫെഡറല്‍ ബാങ്ക് ഇനൊവിറ്റിയുമായി കൈകോര്‍ത്ത് ഡെബിറ്റ് കാര്‍ഡ് ഇഎംഐ അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിസന്ധി കാലത്ത് ലളിതവും താങ്ങാവുന്നതുമായ ഇഎംഐ സൗകര്യമൊരുക്കാന്‍ ഫെഡറല്‍ ബാങ്കും ഇനൊവിറ്റി പേമെന്‍റ് സൊലൂഷന്‍സും കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ 75 ലക്ഷത്തിലേറെ വരുന്ന ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പര്‍ചേസുകള്‍ക്കായി ആയിരത്തിലേറെ നഗരങ്ങളിലെ 70,000ലേറെ ഇനൊവിറ്റി പിഒഎസ് ടെര്‍മിനലുകള്‍ വഴി സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകള്‍ ഉടനടി ലഭിക്കും.

Advertisment

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, പൈന്‍ ലാബ്സിന്‍റെ പിഒഎസ് ടെര്‍മിനലുകള്‍ എന്നിവ വഴി ബാങ്ക് നല്‍കുന്ന ഇഎംഐ ഓപ്ഷനുകള്‍ക്കു പുറമെയാണ് ഈ പുതിയ സഹകരണം. സാധാരണ പ്രധാനമായും മൊബൈലുകല്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഇഎംഐ സൗകര്യം നല്‍കാറുള്ളത്.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അവശ്യ വസ്തുക്കള്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം, ഐടി പോലുള്ള സേവനങ്ങള്‍ക്കും മുന്‍കരുതലുകളോടെ പണം ചെലവിടുന്ന ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇഎംഐകളായി തിരിച്ചടക്കാവുന്ന ക്രെഡിറ്റ് ആണ് ഫെഡല്‍ ബാങ്ക്- ഇനൊവിറ്റി സഹകരണത്തിലൂടെ ലഭ്യമാക്കുന്നത്. പ്രധാനമായും ചെറുതും ഇടത്തരവുമായ പട്ടണങ്ങളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇനൊവിറ്റിയുടെ പിഒഎസ് മെഷീനില്‍ നല്‍കുന്നതോടെ ഉടനടി ഉപഭോക്താവിന്‍റെ ക്രെഡിറ്റ് യോഗ്യത അറിയാനാകും. യോഗ്യതയുണ്ടെങ്കില്‍ ഉപഭോക്താവ് പിന്‍ നല്‍കുക മാത്രമെ ചെയ്യേണ്ടതുള്ളൂ. അനായാസം ക്രെഡിറ്റ് ലഭ്യമാകും.

'ഡെബിറ്റ് കാര്‍ഡ് ഇംഎഐ പോലുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനങ്ങള്‍ പ്രതിസന്ധി കാലത്ത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും. ഡിജിറ്റില്‍ സേവനങ്ങള്‍ക്ക് മുന്തിയ പരിഗണ നല്‍കുമ്പോഴും മാനവികതയ്ക്ക് ഊന്നല്‍ നല്‍കുന്ന ബാങ്കിന്‍റെ തത്വമാണ് ഈ പുതിയ ഓഫറിന്‍റെയും കാതല്‍. ഇതിന് ഇനൊവിറ്റിയുമായി സഹരിക്കാനായതില്‍ സന്തോഷമുണ്ട്'- ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്‍റും റിട്ടെയ്ല്‍ ഡെപ്പോസിറ്റ്സ് ആന്‍റ് കാര്‍ഡ്സ് ഹെഡുമായ നിലൂഫര്‍ മുലന്‍ഫിറോസ് പറഞ്ഞു.

federal bank
Advertisment