Advertisment

കൊവിഡ് കാലത്തെ സേവനം: ഡോക്ടര്‍മാര്‍ക്ക് ആദരവുമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ പ്രൊഫഷണല്‍സ് നെറ്റ്‌വര്‍ക്ക് (ഐപിഎന്‍), ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം (ഐഡിഎഫ്) എന്നിവ സംയുക്തമായി 'ഫെലിസിറ്റേഷന്‍ ഓഫ് ഇന്ത്യന്‍ ഡോക്ടേഴ്‌സ്: കൊവിഡ് 19 വാരിയേഴ്‌സ്' എന്ന പേരില്‍ പ്രത്യേക വെര്‍ച്വല്‍ പരിപാടി സംഘടിപ്പിച്ചു.

2020-ല്‍ കൊവിഡ് മഹാമാരിയുടെ സമയത്ത് എംബസിയുമായി സഹകരിച്ച് കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗജന്യ മെഡിക്കല്‍ ടെലി കണ്‍സള്‍ട്ടേഷനുകള്‍ നല്‍കിയ ഡോക്ടര്‍മാരെ സ്ഥാനപതി സിബി ജോര്‍ജ് അഭിനന്ദിച്ചു.

publive-image

പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തെ പൂര്‍ണഹൃദയത്തോടെ സഹായിച്ച ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതിനും ആദരിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് ടെലി കണ്‍സള്‍ട്ടേഷനുകള്‍ വഴി സൗജന്യ വൈദ്യോപദേശവും കൗണ്‍സലിംഗും നല്‍കാന്‍ ഐഡിഎഫ് വീണ്ടും സന്നദ്ധത അറിയിച്ചതായും സ്ഥാനപതി പറഞ്ഞു. വിവിധ ഡോക്ടര്‍മാരുടെ പുതിയ പാനല്‍ ഇതിനായി പ്രത്യേകം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

publive-image

ടെലി കണ്‍സള്‍ട്ടേഷനുകള്‍ക്കുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍, സമയം, പാനല്‍ ഡോക്ടര്‍മാരുടെ വിശദാംശങ്ങള്‍, ഭാഷകള്‍ തുടങ്ങി ടെലി കണ്‍സള്‍ട്ടേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എംബസി യഥാസമയം പുറത്തുവിടും.

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. അമീര്‍ അഹമ്മദും ചടങ്ങില്‍ സംസാരിച്ചു. കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇത് എങ്ങനെ ഫലപ്രദമായി നേരിടാനാകുമെന്ന് സംബന്ധിച്ചുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ നല്‍കി.

publive-image

പരിപാടിക്കിടെ, വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകള്‍ പരിപാടിയുടെ ഭാഗമായി.

Advertisment