Advertisment

സൗദി ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷമാക്കി എഫ് എഫ് കെ ക്ലബ്

New Update

ജിദ്ദ: സൗദി അറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫുട്ബാൾ ഫ്രണ്ട്സ് ഖാലിദ് ബിൻ വലീദ് ക്ലബ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഖാലിദ് ബിൻ വലീദ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കുട്ടികളടക്കം നിരവധി പേർ സംബന്ധിച്ചു.

Advertisment

publive-image

ഹബീബ് വട്ടപ്പറമ്പൻ ചുങ്കത്തറ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ, ക്ളബ്ബിന്റെ സഹകാരിയും സ്വദേശി പൗരനുമായ സാലിം എന്നിവർ കേക്ക് മുറിച്ചു ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർച്ച് പാസ്റ്റും ഫുട്ബാൾ മത്സരവും അരങ്ങേറി.

ഫുട്ബോൾ മത്സരത്തിൽ ടീം യെല്ലോ ജേതാക്കളായി. സീനിയർ മെമ്പർ വി.പി.കെ. മൊയ്‌ദീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ സമൂഹത്തിനു സൗദി ഭരണകൂടവും ജനതയും ചെയ്തു തരുന്ന നന്മയും സ്നേഹവും മനസ്സിലാക്കി പ്രവാസി സമൂഹം പ്രതിബദ്ധതയോടെ മുന്നേറണമെന്നു സന്ദേശം നൽകി. ഫൈസൽ മാട്ടായി, ഷമീം കല്ലായി, ഷിബു ഗുഡല്ലൂർ, ഷാഹിദ് കാംബ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment