Advertisment

ഫിയക്കോന വെബിനാര്‍ ജനുവരി 9 ശനിയാഴ്ച

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനുവരി 9-ന് രാവിലെ 9.30 (ഈസ്റ്റേണ്‍ സമയം൦) "How communities Cope with Anxiety, Depression, and Suicide" എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. മുഖ്യ പ്രഭാഷണം നടത്തുന്നത് "ലൈഫ് സേവിങ് ചർച്ച: ഫെയ്ത് കമ്യൂണിറ്റീസ്‌ ആൻഡ് സൂയിസൈഡ്" എന്ന ഗ്രന്ഥത്തിന്റെ രചിയിതാവ് റവ ഡോ റെയ്‌ച്ചൽ കീഫീയാണ്.

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. ഈസ്റ്റേണ്‍ സമയം ജനുവരി 9 ശനിയാഴ്ച രാവിലെ 9.30നും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ജനുവരി 9 -ന് രാത്രി 8 നുമാണ്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

us news
Advertisment