Advertisment

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആര് എന്ന ചോദ്യത്തിന് ഫിഫ തലവനും ഒരേയൊരു ഉത്തരമേയുള്ളു

New Update

Image result for ജിയോവാനി ഇന്‍ഫാന്റിനോ

Advertisment

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആര്? ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ പതിവായി അരങ്ങേറുന്ന തര്‍ക്ക വിഷയമാണിത്. മുന്‍ നിര താരങ്ങളുടെ ആരാധകരെല്ലാം തങ്ങളുടെ ഇഷ്ട പ്ലെയറാണ് ഏറ്റവും മികച്ച കളിക്കാരന്‍ എന്ന് അവകാശപ്പെടുമ്ബോഴും വ്യക്തമായ ഒരു ഉത്തരം സ്ഥാപിച്ചെടുക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ലോകതാരങ്ങളില്‍ മികച്ച ഫുട്‌ബോള്‍ പ്ലെയര്‍ ആരാണെന്ന ചോദ്യത്തിന് ഫിഫ തലവന്‍ ഉത്തരം നല്‍കിയിരിക്കുകയാണ്.

Image result for ജിയോവാനി ഇന്‍ഫാന്റിനോ

റഷ്യന്‍ ലോകകപ്പില്‍ നിന്നു നേരത്തെ പുറത്തായെങ്കിലും ലയണല്‍ മെസിയാണ് ഏറ്റവും മികച്ച താരമെന്നാണ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടിരിക്കുന്നത്. അര്‍ജന്റീന ടീം ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെച്ചില്ലെങ്കിലും മെസിയുടെ പ്രകടനം ലോകകപ്പില്‍ മികച്ചതായിരുന്നുവെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു.

Image result for ജിയോവാനി ഇന്‍ഫാന്റിനോ

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ പതറിയ അര്‍ജന്റീന അവസാന മത്സരത്തില്‍ വിജയം നേടിയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റ് അര്‍ജന്റീന പുറത്താവുകയായിരുന്നു.

Image result for ജിയോവാനി ഇന്‍ഫാന്റിനോ

ഫുട്ബോളില്‍ എല്ലായിപ്പോഴും വിജയിക്കാനാവില്ലെന്നും എന്നാല്‍ തന്റെ കഴിവിന്റെ പരമാവധി നില്‍ക്കുന്ന പ്രകടനം മെസി ടീമിനു വേണ്ടി പുറത്തെടുത്തുവെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. നൈജീരിയക്കെതിരെ ഒരു ഗോള്‍ നേടി ടീമിനെ നോക്കൗട്ടിലെത്തിക്കാന്‍ താരത്തിനു കഴിഞ്ഞുവെന്നും എല്ലാ മത്സരങ്ങളിലും അര്‍ജന്റീനക്കു വേണ്ടി തന്റെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ മെസിക്കു കഴിഞ്ഞുവെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഒന്നു കൂടി മികച്ച പ്രതിരോധമായിരുന്നുവെങ്കില്‍ മത്സര ഫലം അര്‍ജന്റീനക്ക് അനുകൂലമാകുമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി നമ്മളെ അത്ഭുതപ്പെടുത്തുന്ന മെസി ഈ ലോകകപ്പിലും അതു തന്നെ ചെയ്താണ് പുറത്തു പോയതെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

Image result for messi

ലോകകപ്പില്‍ നെയ്മറുടെ പ്രകടനങ്ങളെ പറ്റിയും ഇന്‍ഫാന്റിനോ പ്രതികരിച്ചു. പരിക്കില്‍ നിന്നും മുക്തനായതിനു ശേഷം ലോകകപ്പില്‍ തിരിച്ചെത്തിയ താരത്തിന് ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്ന വാദങ്ങളെ ഫിഫ പ്രസിഡന്റ് തള്ളിക്കളഞ്ഞു. നെയ്മര്‍ മികച്ച താരമാണെന്നും ലോകകപ്പില്‍ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ താരത്തിനു കഴിഞ്ഞുവെന്നുമാണ് ഇന്‍ഫാന്റിനോയുടെ അഭിപ്രായം. ഭാവിയില്‍ ഇതിനേക്കാള്‍ ശക്തമായി തിരിച്ചു വരാന്‍ കഴിവുള്ള താരമാണ് നെയ്മറെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.

Advertisment