Advertisment

ഫിഫ ക്ലബ് ലോകക്കപ്പ് കിരീടം ചൂടി റയല്‍ മാഡ്രിഡ്

author-image
admin
Updated On
New Update

അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചൂടി റയല്‍ മാഡ്രിഡ്. ഇതോടെ തുടര്‍ച്ചയായി മൂന്ന് തവണ ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ ക്ലബ് എന്ന റെക്കോഡ് നേട്ടവും മാഡ്രിഡ് സ്വന്തമാക്കി. ആതിഥേയരായ അല്‍ഐനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 2018ലെ ക്ലബ് കിരീടം സ്വന്തമാക്കിയത്. അതേസമയം ഇത് നാലാം തവണയാണ് മാന്‍ഡ്രിഡ് കിരീടം ചൂടുന്നത്.publive-image

പതിനാലാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിലൂടെ ലീഡ് നേടിയ റയല്‍ അവസാനം വരെ കളിയില്‍ ആധിപത്യം നിലനിര്‍ത്തി. മാര്‍ക്കോസ് ലൊറന്റെ സെര്‍ജിയോ റാമോസ് എന്നിവരാണു റയലിനായി ഗോള്‍ നേടിയ മറ്റു താരങ്ങള്‍. അതേസമയം 86-ാം മിനിറ്റില്‍ ഷിയോതാനിയാണ് അല്‍ഐനിനു വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

Advertisment