Advertisment

ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഭുവനേശ്വര്‍ വേദിയാകും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഭുവനേശ്വര്‍ : അടുത്തകൊല്ലം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഒഡീഷയിലെ കലിംഗ സ്റ്റേഡിയം മുഖ്യ വേദിയാകാന്‍ തയ്യാറാകുന്നു.

Advertisment

publive-image

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഫിഫ അധികൃതര്‍ കലിംഗ സ്റ്റേഡിയത്തിന് ഇന്നലെ താത്കാലിക അനുമതി നല്‍കി. ഈ വര്‍ഷാവസാനം നടക്കുന്ന അന്തിമ പരിശോധനയ്ക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.

ഇന്ത്യയിലേക്ക് എത്തുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും 2020 ലേത്. നേരത്തേ 2017ല്‍ പുരുഷന്‍മാരുടെ അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയടക്കമുള്ള ഇന്ത്യന്‍ വേദികളിലായി നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഹോക്കി ലോകകപ്പിനും 2017-ല്‍ ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനും കലിംഗ സ്റ്റേഡിയം ആതിഥ്യം വഹിച്ചിരുന്നു.

Advertisment