നമ്പര്‍ വണ്‍ സെക്സി ചിത്രമായ ‘ഫിഫ്റ്റി ഷേഡ്‌സി’ല്‍ സെക്സ് സീനുകള്‍ ഒന്നിച്ചു ചിത്രീകരിച്ചിരുന്നെങ്കില്‍ ഗിന്നസ് റിക്കോര്‍ഡ് ഉറപ്പായിരുന്നെന്ന് നായിക ഡെക്കോട്ടാ ജോണ്‍സണ്‍

ഫിലിം ഡസ്ക്
Thursday, February 15, 2018

ഹോളിവുഡില്‍ പുതിയ ഗിന്നസ് റെക്കോഡ് ഭേദിച്ച സെക്സ് ചിത്രമാണ് ‘ഫിഫ്റ്റി ഷേഡ്‌സ്’ . ഇതിലെ സെക്‌സ് സീനുകള്‍ ഒരു ദിവസം മാത്രം ചിത്രീകരിച്ചിരുന്നെങ്കില്‍ താന്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ പ്രവേശിക്കുമായിരുന്നെന്ന് നായിക ഡെക്കോട്ടാ ജോണ്‍സണ്‍.

രംഗം വിവിധ ലൊക്കേഷനുകളിലായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും രണ്ടാം ഭാഗത്തിന്റെയും മൂന്നാം ഭാഗത്തിന്റെയുമെല്ലാം സീനുകള്‍ പുറകേ പുറകേ ചിത്രീകരിക്കേണ്ടി വരികയായിരുന്നെന്നം താരം ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പലര്‍ ഉള്‍പ്പെട്ട സെക്‌സ് സീനുകള്‍ ആയിരുന്നതിനാല്‍ കൂടുതല്‍ ഭാഗത്തും എല്ലാവരും ഒരുമിച്ചു തന്നെയുണ്ടായിരുന്നു. ഒന്നോ രണ്ടോ ആഴ്ച ചിലര്‍ വിട്ടു നിന്നെന്നു മാത്രം.

മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തില്‍ തനിക്ക് ഏറെ വെല്ലുവിളി നേരിടേണ്ടി വന്നത് പുതിയ സിനിമ ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡിലെ കണ്ണുകെട്ടി കൈകള്‍ ബന്ധിച്ചുള്ള സെക്സ് സീന്‍ ചിത്രീകരിച്ചപ്പോഴായിരുന്നു.

യാതൊരു മുന്നറിയിപ്പും കൂടാതെ തന്നോട് ആ രംഗം പെട്ടെന്ന് ചിത്രീകരിക്കുകയായിരുന്നു. മതിയായ തയ്യാറെപ്പുകളില്ലാതെ പെട്ടെന്ന് ഒരു രംഗം ചിത്രീകരിക്കേണ്ടി വന്നത് ശരിക്കും ഷോക്കായിരുന്നു.

കഴിഞ്ഞയാഴ്ച പുറത്തു വന്ന സിനിമയുടെ മൂന്നാം ഭാഗം ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്ത രാജ്യങ്ങളിലെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ്.

ലോകത്തുടനീളമായി സിനിമ ഇതിനകം 1 ബില്യണ്‍ ഡോളറാണ് നേടിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട അണിയറ വിശേഷങ്ങള്‍ പോലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടുന്നത്.

×