Advertisment

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിന് വേണ്ടി പോരാട്ടം തുടരും; 'തൂക്കിലേറ്റിയാലും നിലപാട് മാറില്ലെ'ന്ന് ഫാറൂഖ് അബ്ദുള്ള

New Update

publive-image

Advertisment

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്തെ 43 കോടിയുടെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്രീനഗറില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍.

'അവര്‍ക്ക് അവരുടെയും എനിക്ക് എന്റെയും ജോലികള്‍ ചെയ്യാനുണ്ട്. അക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടുമില്ല. വലിയ പോരാട്ടമാണ് നടത്തേണ്ടത്. ഞാന്‍ മരിച്ചാലും ജീവിച്ചാലും പോരാട്ടം തുടരുക തന്നെ ചെയ്യും. തൂക്കിലേറ്റിയാലും നിലപാട് മാറില്ല'-ഇ.ഡി. ഓഫീസിനു മുന്നില്‍ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

Advertisment