Advertisment

സര്‍ക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ 'ഫൈറ്റ് ഫോർ റൈറ്റ് ' എന്ന പേരിൽ 48 മണിക്കൂർ ഉപവാസം

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ നിൽക്കുമ്പോൾ സംസ്ഥാന സർക്കാർ ഈ അവസരം കൊള്ളയുടെ കാലമായി കാണുകയാണ്.പി.എസ്.സി.യേയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളേയും നോക്കു കുത്തിയാക്കി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പാർട്ടി നേതാക്കളുടെയും ഇഷ്ടക്കാർക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ പിൻവാതിൽ നിയമനങ്ങൾ നൽകിയത് ഓരോ ദിവസവും വെളിച്ചെത്ത് വന്നു കൊണ്ടിരിക്കുകയാണ്.

ഭരണഘടന സാമൂഹിക നീതി സംരക്ഷിക്കുന്നതിനായി ഉറപ്പ് നൽകിയ സംവരണ തത്വങ്ങൾ പൂർണമായും കാറ്റി. പറത്തിയാണ് ഈ നിയമനങ്ങൾ.ഈ നീതിനിഷേധത്തിനെതിരെ കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ 'ഫൈറ്റ് ഫോർ റൈറ്റ് ' എന്ന പേരിൽ 48 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുകയാണ് .

കോവിഡ്19 പശ്ചാത്തലത്തിൽ പ്രത്യക്ഷ സമരങ്ങൾ നടത്തരുത് എന്ന സർക്കാരിന്റെയും കെപിസിസിയുടെയും നിർദ്ദേശം പൂർണമായി പാലിച്ചുകൊണ്ട് ,. ഉദ്ഘാടനം മുതൽ സമാപനം വരെ മുഴുവൻ ചടങ്ങുകളും ഓൺലൈനിൽ മാത്രമാണ് നടത്തുന്നത് . കേരളത്തിൽ ആദ്യമായാണ് പൂർണമായും ഓൺലൈനിൽ ഒരു സമരം നടക്കുന്നത്. 48 മണിക്കൂറും സമരം @kpccobcdpt

@sumeshachuthanofficial എന്നീ ഫേസ് ബുക്ക് പേജുകളിൽ ലൈവിൽ സംപ്രേക്ഷണം ചെയ്യും.

fight for right5
Advertisment