Advertisment

ഒരു ദിവസം 88 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി റെക്കോര്‍ഡിട്ടെന്ന കേന്ദ്രത്തിന്റെ അവകാശ വാദങ്ങള്‍ പൊളിച്ച് കണക്കുകള്‍ ! തിങ്കളാഴ്ച റെക്കോര്‍ഡ് പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെങ്കില്‍ അതിന് തലേന്ന് കാര്യമായ തോതില്‍ വാക്‌സിന്‍ നല്‍കിയില്ല. തിങ്കളാഴ്ച 16.93 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ മധ്യപ്രദേശില്‍ തൊട്ടു തലേദിവസം നല്‍കിയത് 692 പേര്‍ക്ക് മാത്രം ! ഞായറാഴ്ച വാക്‌സിന്‍ നല്‍കാതെ പൂഴ്ത്തിവച്ച് തിങ്കളാഴ്ച റെക്കോര്‍ഡ് നേടാന്‍ സര്‍ക്കാര്‍. ചൊവ്വാഴ്ച നല്‍കുന്നത് തിങ്കളാഴ്ചത്തെ കണക്കിന്റെ പകുതി. ബുധന്‍ മുതല്‍ ശനി വരെ വാക്‌സിന്‍ നല്‍കുന്നത് വളരെ കുറവ് മാത്രം. ദിവസവും 80 ലക്ഷം പേര്‍ക്ക് വീതം നാലുമാസം തുടര്‍ച്ചയായി വാക്‌സിന്‍ നല്‍കിയാല്‍ മാത്രമേ കോവിഡ് പ്രതിസന്ധി നേരിടാന്‍ കഴിയൂ എന്നിരിക്കെ വ്യാജ അവകാശവാദങ്ങളില്‍ പ്രതിഷേധം ഉയരുന്നു !

New Update

publive-image

Advertisment

ഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ വിതരണത്തില്‍ റെക്കോര്‍ഡെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ള ! കുറച്ചു ദിവസങ്ങള്‍ വാക്‌സിന്‍ വിതരണം ചെയ്യാതെ ഇരുന്നിട്ട് ഒരുമിച്ച് വിതരണം ചെയ്യുന്നതോടെയാണ് ഇ റെക്കോര്‍ഡ് എന്നും മറ്റു ദിവസങ്ങളില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമെ വാക്‌സിന്‍ നല്‍കുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

വാക്‌സിന്‍ വിതരണത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യം റെക്കോര്‍ഡ് ഇട്ടത്. തിങ്കളാഴ്ച 88 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തതാണ് റേക്കോര്‍ഡ് നേട്ടം. എന്നാല്‍ ചൊവ്വാഴ്ച വിതരണം ചെയ്യാനായത് 54.22 ലക്ഷം ഡോസ് വാക്‌സിനായിരുന്നു.

എന്നാല്‍ ഞായറാഴ്ച ഇതിന്റെ പത്തിലൊന്നുമാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് നടന്നത്. ഞായറാഴ്ച വാക്‌സിന്‍ നല്‍കാതെ ഇരുന്നിട്ട് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കും. പിന്നീടങ്ങോട്ട ബുധന്‍ മുതല്‍ ശനി വരെ കുറഞ്ഞ അളവില്‍ മാത്രം വാക്‌സിന്‍ നല്‍കും. നിലവില്‍ ഈ രീതിയിലാണ് വാക്‌സിന്‍ വിതരണം.

എല്ലാ ദിവസവും കൃത്യമായ അളവില്‍ വാക്സിന്‍ നല്‍കിയാല്‍ ഈ റെക്കോര്‍ഡ് നേട്ടം ഉണ്ടായില്ലെങ്കിലും വാക്‌സിന്‍ ആളുകള്‍ക്ക് കൃത്യമായി കിട്ടും. എന്നാല്‍ അതിനല്ല, മറിച്ച് വാക്‌സിന്‍ കൊടുക്കുന്നതില്‍ പോലും വ്യാജ നേട്ടങ്ങള്‍ അവകാശപ്പെടുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളിലെ വാക്‌സിനേഷന്‍ കണക്കുകളും ഈ തട്ടിപ്പ് തന്നെയാണ് സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടത്തിയ 10 സംസ്ഥാനങ്ങളില്‍ ഏഴും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നത് ഈ ആരോപണങ്ങളെ സാധൂകരിക്കുന്നുണ്ട്. മധ്യപ്രദേശിലെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ വാക്‌സിന്‍ കണക്കുകള്‍ നോക്കിയാല്‍ ഈ തട്ടിപ്പ് വ്യക്തമാകും.

ഞായറാഴ്ച മധ്യപ്രദേശില്‍ 692 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച 16.93 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ചൊവ്വാഴ്ച ആയപ്പോള്‍ 4832 പേര്‍ക്ക് മാത്രമേ ഇവിടെ കുത്തിവെപ്പ് നടത്തിയിട്ടുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു ദിവസം കുറഞ്ഞത് 80 ലക്ഷം പേര്‍ക്കെങ്കിലും നാലു മാസം തുടര്‍ച്ചയായി വാക്‌സിന്‍ നല്‍കിയാലേ കോവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യത്തിന് കഴിയൂ. എന്നാല്‍ ഈ സ്ഥിതിയിലാണേല്‍ ആഴ്ചയിലൊരിക്കല്‍ മാത്രം കുറെയേറെപേര്‍ക്ക് വാക്‌സിന്‍ നല്‍കി റെക്കോര്‍ഡ് ഇട്ടശേഷം മറ്രു ദിവസങ്ങളില്‍ വാക്‌സിന്‍ കൊടുക്കാതെ ഇരിക്കാനാണ് സാധ്യത.

വാക്‌സിനേഷനിലെ ഈ അപാകതകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നു. കോവിഡ് പ്രതിസന്ധിക്കിടെ റെക്കോര്‍ഡ് നേടുകയല്ല ഒരു സര്‍ക്കാര്‍ ചെയ്യേണ്ടെതന്ന് കോണ്‍ഗ്രസ് പറഞ്ഞു.

delhi news vaccination
Advertisment