എന്റെ മകള്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ പോകുന്നില്ല. ദയവ് ചെയ്ത് ഉപദ്രവിക്കരുത് – നടി രേഖയുടെ അഭ്യര്‍ത്ഥന

ഫിലിം ഡസ്ക്
Monday, February 12, 2018

ചെന്നൈ : എന്റെ മകള്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പ്രചരണങ്ങള്‍ അവസാനിപ്പിക്കണം- എന്‍പതുകളിലെയും തൊണ്ണൂറുകളിലെയും തിരക്കുള്ള നായികയായിരുന്ന രേഖയുടേതാണ് അഭ്യര്‍ത്ഥന.

മലയാളത്തിലും തമിഴിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച രേഖ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന്  വിട്ടുനില്‍ക്കുകയും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയും ചെയ്തിരിക്കുകയാണ്.

രേഖയുടെ മകള്‍ അനുഷ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് രേഖ.

‘എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഇവിടെ ഒരു കാര്യം വ്യക്തമാക്കുകയാണ്. എന്റെ മകള്‍ക്ക് ഉപരിപഠനത്തിനാണ് താല്‍പര്യം. അവള്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പ്രചരണങ്ങള്‍ അവസാനിപ്പിക്കണം- രേഖ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു’.

×