അച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചെന്നും വീട്ടില്‍ നിന്നുംഇറക്കിവിട്ടെന്നും നടന്‍ വിജയകുമാറിന്‍റെ മകള്‍ നടി വനിത

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, September 21, 2018

ചെന്നൈ : വാടകയ്ക്ക് നല്‍കിയ വീട് തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് തന്നെ അച്ഛന്‍ ക്രൂരമായി ദ്രോഹിച്ചെന്നും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നും നടന്‍ വിജയകുമാറിന്‍റെ മകള്‍ വനിത.

മകള്‍ക്ക് വാടകയ്ക്കായി നല്‍കിയ വീട്ടില്‍ നിന്ന് കാലപരിധി കഴിഞ്ഞിട്ടും ഒഴിയാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിജയകുമാര്‍ ഇക്കാര്യം ചുണ്ടിക്കാട്ടി പോലീസിനെ സമീപിക്കുകയായിരുന്നു.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തുടര്‍ന്ന് പോലീസ് ഇടപെട്ട് പശ്‌നം തീര്‍പ്പാക്കി നടി വനിതയെ വീട്ടില്‍ നിന്നും ഇറക്കി. നടിയെ വാടക വീട്ടിലെത്തി പോലീസാണ് ഒഴിപ്പിച്ചത്.

നടിക്കൊപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിതാവ് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് ഒരാഴ്ചയ്ക്കു ശേഷവും ഇറങ്ങാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ വിജയകുമാര്‍ പരാതി നല്‍കിയത്.

മറ്റു സിനിമകളുടെ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന വീട് ആയതിനാല്‍ വിജയകുമാര്‍ മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍ തനിക്ക് തുല്യ അവകാശമുള്ള വീട്ടില്‍ നിന്ന് ഇഷ്ടമുള്ളപ്പോള്‍ ഇറങ്ങിപ്പോകുമെന്നായിരുന്നു വനിതയുടെ നിലപാട്.

അച്ഛന്‍ തന്നേയും സുഹൃത്തുക്കളെയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതച്ചുവെന്നും സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് കാണിച്ചതെന്നും വനിത ആരോപിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകുമാറിന്റെ കുടുംബവുമായി അത്ര രസത്തിലല്ല വനിത. നടന്‍ അരുണ്‍ വിജയ് വനിതയുടെ സഹോദരനാണ്.

×