Advertisment

കുവൈറ്റില്‍ മസാജ് പാര്‍സലറില്‍ അനാശാസ്യം ; പ്രവാസികള്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തി വന്ന പ്രവാസികള്‍ പിടിയിലായി. ഫിലിപ്പൈന്‍ പ്രവാസിയുവതിയും മോറോക്കന്‍ പ്രവാസിയുവതിയുമാണ് പിടിയിലായത്.

Advertisment

publive-image

വാണിജ്യമന്ത്രാലയവും, സോഷ്യല്‍ അഫയേഴ്‌സും ആഭ്യന്തരമന്ത്രാലയവും , കുവൈറ്റ് മുന്‍സിപാലിറ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്. സാല്‍മിയയിലുള്ള മസാജ് പാര്‍ലറിലാണ് യുവ ഇടപാടുകാര്‍ക്കായി അനാശാസ്യം നടത്തി വന്നിരുന്നത്.

കോറോണ വൈറസ് പടരുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച പാര്‍ലര്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് റെയ്ഡ് നടത്തിയത്. മണിക്കൂറിന് 120 കെഡി വീതമാണ് ഇവര്‍ ഈടാക്കിയിരുന്നത്.

ദിവസേന 500 കെഡി വീതം തങ്ങള്‍ സമ്പാദിച്ചിരുന്നതായി യുവതികള്‍ വെളിപ്പെടുത്തി. ഇവരെ കൊറോണ ടെസ്റ്റിന് വിധേയരാക്കും.

kuwait kuwait latest
Advertisment