Advertisment

കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി സംഘർഷത്തിന് വഴി വെച്ചത് ബിജെപി ബന്ധമുള്ള പഞ്ചാബി നടൻ ദീപ് സിദ്ദുവെന്ന് റിപ്പോർട്ട്

New Update

publive-image

മുംബൈ: റിപബ്ലിക് ദിനത്തിൽ നട കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി സംഘർഷത്തിന് വഴി വെച്ചത് ബിജെപി ബന്ധമുള്ള പഞ്ചാബി നടൻ ദീപ് സിദ്ദുവെന്ന് റിപ്പോർട്ട്. പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനയായ കിസാൻ സജ്ജ മോർച്ച വിലക്കേർപ്പെടുത്തിയ വ്യക്തിയാണ് ദീപ് സിദ്ദ്.

Advertisment

ഖലിസ്താനി അനുഭാവിത്വം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സിദ്ദുവിനെ സമരത്തിൽ നിന്നും പൂർണമായും ഒഴിവാക്കാൻ കർഷക സംഘടന നേതാക്കൾ തീരുമാനിച്ചത്. കർഷക സമരത്തിന്റെ ഭാഗമല്ലാത്ത ദീപു സിദ്ദ് എങ്ങനെയാണ് കിസാന് ട്രാക്ടർ മാർച്ചിൽ എത്തിയതെന്നാണ് കർഷകരടക്കം ഉന്നയിക്കുന്ന സംശയം. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്കിടയിൽ ദീപു സിദ്ദുവിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ബിജെപിയുമായി ബന്ധമുള്ള വ്യക്തിയാണ് ദീപു സിദ്ദ്. ബിജെപി എംപി സണ്ണി ഡിയോളിനായി ദീപു സിദ്ദ് പ്രവർത്തിച്ചിരുന്നു.

ഡൽഹിയിൽ ഇന്ന് പ്രതിഷേധപ്രകടത്തിനിടെ നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ലെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 ദിവസമായി സമാധാനപരമായ സമരമാണ് നടത്തി വന്നത്. എന്നാൽ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറി. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘർഷങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. സമരത്തിന്റെയും സംഘർഷങ്ങളുടേയും വിവരങ്ങൾ ശേഖരിച്ച ശേഷം വിശദമായ പ്രതികരണം പിന്നീട് നടത്തുമെന്നും കിസാൻ മോർച്ച അറിയിച്ചു.

Advertisment