Advertisment

ഫിലിം ഇവന്റ് യു.എ.ഇ യുടെ പ്രഥമ ഹ്രസ്വചലചിത്ര മത്സരം എപ്രില്‍ 20 വെള്ളിയാഴ്ച്ച ഇന്ത്യാ സോഷ്യല്‍ സെന്ററില്‍

New Update

അബുദാബി: ഫിലിം ഇവന്റ് യു.എ.ഇ യുടെ പ്രഥമ ഹ്രസ്വചലചിത്ര മത്സരം എപ്രില്‍ 20 വെള്ളിയാഴ്ച്ച ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും. മിഡിലീസ്റ്റ്, യ്യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള മുപ്പതോളം ചലചിത്രങ്ങളാണ് മത്സരത്തിലുണ്ടാവുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

publive-image

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രധാന ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കും. പ്രശസ്ത സിനിമാ സംവിധായകനായ മനോജ് കാനയാണ് വിധിനിര്‍ണ്ണയം നടത്തുന്നത്. രണ്ട് മിനുട്ട് മുതല്‍ 20 മിനുട്ട് വരെയുള്ള ചലചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.

മൊത്തം പതിനേഴോളം മേഖലകളിലെ മികവിന് സമ്മാനങ്ങള്‍ നല്‍കും. പത്രസമ്മേളനത്തില്‍ശസ്ത ചലച്ചിത്ര സംവിധായകനും, മത്സര വിധി കർത്താവുമായ മനോജ് കാന മനോജ് കാന, ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ്.എം.കെ, ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല, രക്ഷാധികാരി വക്കം ജയലാല്‍, വൈസ് പ്രസിഡന്റ് കബീര്‍ അവറാന്‍, ട്രഷറര്‍ ഉമ്മര്‍ നാലകത്ത് എന്നിവര്‍ പങ്കെടുത്തു.

Advertisment