Advertisment

ഉടലാഴവും മീനമാസത്തിലെ സൂര്യനും ഇന്ന് മേളയില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

രാജ്യന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ നാല് മലയാള ചിത്രങ്ങൾ പ്രദർശനത്തിന് എത്തും. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 3 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലെനിന്‍ രാജേന്ദ്രന്‍ -: ക്രോണിക്ലര്‍ ഓഫ് അവര്‍ ടൈംസ് എന്ന വിഭാഗത്തില്‍ മീനമാസത്തിലെ സൂര്യന്‍ പ്രദര്‍ശിപ്പിക്കും

Image result for udalazham

Advertisment

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്‌കറിന്റെ കോട്ടയം എന്നീ ചിത്രങ്ങളാണ് ഇന്ന് തയറ്ററിലെത്തുക. മൂന്ന് ചിത്രങ്ങളുടേയും ആദ്യപ്രദര്‍ശനമാണ് ഇന്നത്തേത്. ആദിവാസിയായ ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിതം പ്രമേയമാക്കിയ ഉടലാഴം രാവിലെ പതിനൊന്നരയ്ക്ക് കൈരളിയിലാണ് പ്രദര്‍ശിപ്പിക്കുക.

Image result for udalazham

വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ആവേ മരിയ വൈകിട്ട് ആറിന് പ്രദര്‍ശിപ്പിക്കും. വേളാങ്കണ്ണിയിലെ ടാക്‌സി ഡ്രൈവറായ യുവാവും മരിയ ഗോമസ് എന്ന സ്ത്രീയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു വനിതാ പോലീസുകാരിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ബിനു ഭാസ്‌കറിന്റെ കോട്ടയം എന്ന ചിത്രം.

 ഉടലാഴവും മീനമാസത്തിലെ സൂര്യനും ഇന്ന് മേളയില്‍ 

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനോടുള്ള ആദരസൂചകമായാണ് ലെനിന്‍ രാജേന്ദ്രന്‍ - ക്രോണിക്ലര്‍ ഓഫ് അവര്‍ ടൈംസ് എന്ന വിഭാഗം ഒരുക്കിയിരിക്കുന്നത്.

Advertisment