Advertisment

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും... മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും

New Update

തിരുവനന്തപുരം 24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി. ചടങ്ങിന് ശേഷം ഉദ്ഘാടന തുര്‍ക്കിഷ് ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും. 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് മേളയിലുള്ളത്.

Advertisment

publive-image

നാളെ മുതല്‍ ഒരാ‍ഴ്ച ഇനി തലസ്ഥാനം അഭ്രപാളിയിലെ നിറകാ‍ഴ്ചകളാള്‍ സമ്പന്നമാകും. വിവിധ രാജ്യങ്ങളിലെ ഭാഷ, സംസ്കാരം, സാമൂഹിക വിഷയങ്ങള്‍ എന്നിവ സംഗമിക്കുന്ന മേളയില്‍ ഇത്തവണ 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

നാളെ വൈകീട്ട് നിശാഗന്ധിയില്‍ മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒൗദ്യോഗികമായി തുടക്കം കുറിക്കും. നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. ചടങ്ങിന് ശേഷം ഉദ്ഘാടന തുര്‍ക്കിഷ് ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.

സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്‍റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങി 15 ഓളം വിഭാഗങ്ങളിലായിട്ടാണ് മേളയില്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.

film festival
Advertisment