Advertisment

ഹിന്ദി പറയുന്നവന്‍ മാത്രമാണോ ഇന്ത്യാക്കാരന്‍? ദേശീയ ഭാഷാ തർക്കത്തിനിടയിൽ ഇന്ത്യൻ ഐഡന്റിറ്റിയെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ചോദ്യവുമായി ആയുഷ്മാൻ ചിത്രം അനേകിന്റെ ട്രെയ്‌ലർ പുറത്ത്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ദേശീയ ഭാഷാ തർക്കത്തിനിടയിൽ ആയുഷ്മാൻ ചിത്രം അനേകിന്റെ ട്രെയ്‌ലർ പുറത്ത്‌. ഇന്ത്യയിലെ 'ദേശീയ ഭാഷാ' സംവിധായകൻ എന്ന പേരിലറിയപ്പെടുന്ന അനുഭവ് സിൻഹ ആയുഷ്മാൻ ഖുറാനയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ്  'അനേക്‌ '.

Advertisment

publive-image

ചിത്രത്തില്‍ നോർത്ത്ഈസ്റ്റ് ഇന്ത്യയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ജോഷ്വാ എന്ന യുവാവായാണ് ആയുഷ്മാൻ എത്തുന്നത്. അതിനിടെ ട്രെയിലറിലെ ഒരു പ്രത്യേക ദൃശ്യം ഇതിനോടകം ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.

"നോർത്ത് ഇന്ത്യൻ നഹി, സൗത്ത് ഇന്ത്യൻ നഹി, ഈസ്റ്റ് ഇന്ത്യൻ നഹി, വെസ്റ്റ് ഇന്ത്യൻ നഹി. സിർഫ് ഇന്ത്യൻ കൈസെ ഹോതാ ഹൈ ആദ്മി?" - (ഒരു ഉത്തരേന്ത്യൻ അല്ല, ദക്ഷിണേന്ത്യൻ അല്ല, ഈസ്റ്റ് ഇന്ത്യക്കാരൻ അല്ല വെസ്റ്റ് ഇന്ത്യക്കാരൻ അല്ല, പിന്നെ ഒരാൾ എങ്ങനെയാണ് വെറുമൊരു ഇന്ത്യക്കാരനാകുന്നത്?) ഇന്ത്യൻ ഐഡന്റിറ്റിയെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ചോദ്യമാണ് ആയുഷ്മാൻ ഈ രംഗത്തിൽ ഉന്നയിച്ചത്.

ട്രെയിലറില്‍ ഉയര്‍ന്ന ഈ ചോദ്യം ഇന്റർനെറ്റിൽ നിരവധി ആളുകള്‍ ഉയര്‍ത്തുന്നുണ്ട്‌. വടക്കു കിഴക്കൻ ഇന്ത്യയിലെ കലാപത്തിന്റെയും രാഷ്ട്രീയ അശാന്തിയുടെയും നേർക്കാഴ്ചകളാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്നു വ്യക്തം .

രാജ്യത്തിനുള്ളിലെ വംശീയതയുടെയും ഭാഷാ രാഷ്ട്രീയത്തിന്റെയും പ്രശ്‌നങ്ങളും ഒരു പ്രത്യേക ഭാഷയ്ക്ക് ഒരു പൗരന്റെ ഇന്ത്യൻ-പൗരത്വം എങ്ങനെ നിർണ്ണയിക്കാമെന്നും ഇത് എടുത്തു കാണിക്കുന്നു. ഈ സാഹചര്യത്തിൽ ആരാണ് ഇന്ത്യക്കാരനെന്നും ഇന്ത്യാക്കാരൻ അല്ലാത്തതെന്നും എങ്ങനെ നിർവചിക്കുമെന്ന് ചിത്രം ചോദിക്കുന്നു.

സിനിമകളിലൂടെ സാമൂഹ്യവിമർശനങ്ങൾക്ക് പേരുകേട്ട സംവിധായകനാണ്‌ അനുഭവ് സിൻഹ. അതിനാൽ തന്നെ പുതിയ ചിത്രവും ചർച്ച ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്.

Advertisment