Advertisment

ക്വീന്‍ സിനിമയുടെ വണ്‍ ഇയര്‍ ചലഞ്ചുമായി സംവിധായകന്‍

author-image
admin
Updated On
New Update

ക്വീന്‍ സിനിമ മലയാളത്തില്‍ ഇറങ്ങിയിട്ട് ഒരു വര്‍ഷമായ വേളയില്‍ ചിത്രത്തിലെ താരങ്ങളെ തെരഞ്ഞെടുത്ത ഓഡിഷന്‍ വീഡിയോ സംവിധായകനായ ഡിജോ തന്നെ സാമുഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു.

Advertisment

വണ്‍ ഇയര്‍ ചലഞ്ച് എന്ന് പേരിട്ട് പുറത്തിറക്കിയ വീഡിയോയിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ധ്രുവനടക്കമുള്ളവരുടെ ഓഡിഷന്‍ അനുഭവങ്ങളുണ്ട്.

2000ത്തോളം അഭിനേതാക്കളില്‍ നിന്നാണ് ക്വീനിലെ പ്രധാന താരങ്ങളെ തെരഞ്ഞെടുത്തതെന്ന് പറഞ്ഞ ഡിജോ വീഡിയോ പുറത്ത് വിടുന്നതിലൂടെ ഓഡിഷന്‍ വ്യാജമാണെന്ന പരാതികള്‍ക്ക് ഉത്തരമാകുമെന്നും പറഞ്ഞു.

ഏറ്റവും പുതിയതായി കൈരളി ടി.എം.ടിയുടെ പരസ്യം ചെയ്ത് ഹിറ്റ് പരിവേഷത്തിലാണ് സംവിധായകന്‍ ഡിജോ. മോഹന്‍ലാലിന്റെ എല്ലാ താര പരിവേഷങ്ങളും കോര്‍ത്തിണക്കിയ പരസ്യ ചിത്രം മോഹന്‍ലാല്‍ ആരാധകരും വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു.

https://www.facebook.com/DijoJoseAntony/posts/491619131244711

Advertisment