30
Friday September 2022

മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് നികുതിവെട്ടിപ്പിനായി യുഎഇയിൽ കടലാസ് കമ്പനികൾ ! താരങ്ങളുടെ പ്രതിഫലത്തുക സ്വർണ ബിസ്‌കറ്റുകളാക്കി മാറ്റാനും കുറുക്കുവഴികൾ ?  

കന്നാസും കടലാസും
Thursday, July 30, 2020

സ്വർണ്ണക്കടത്തിലെ സിനിമാക്കാരുടെ പങ്കിനെകുറിച്ചന്വേഷിക്കുമ്പോൾ ലഭിക്കുന്നത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. ടാക്സ് വെട്ടിപ്പിനായി ഇവരൊന്നും അവരുടെ സിനിമയുടെ ശമ്പളം നാട്ടിൽ വാങ്ങുന്നില്ലെന്നാണ് റിപ്പോർട്ട്.

മലയാളത്തിലെ മഹാ താരങ്ങൾ ആയാലും ബാക്കി ആരായാലും അവരൊക്കെ അവരുടെ ശമ്പളം ഓവർസീസ് റൈറ്റ് എന്ന പേരിൽ ദുബായിൽ ആണ് പണം സ്വീകരിക്കുന്നത്.

ഉദാഹരണമായി ഒരു സിനിമക്ക് മമ്മുട്ടിയുടെ അല്ലെങ്കിൽ മോഹൻലാലിന്റെ  പ്രതിഫലത്തുക രണ്ടുകോടിയാണ് ഉറപ്പിക്കുന്നതെങ്കിൽ അമ്പതു ലക്ഷം അഡ്വാൻസ് ആയി നാട്ടിൽ ചെക്കായോ ബാങ്ക് ട്രാൻസ്ഫാർ ആയോ സ്വീകരിക്കുന്നു.

ബാക്കി തുക ഓവർസീസ് റൈറ്റ് (ഗൾഫ് , യൂറോപ്പ് , അമേരിക്ക , മറ്റു രാജ്യങ്ങൾ , പിന്നെ വീഡിയോ ഇന്റർനെറ്റ് റിലീസ് ) ആയി ദുബായിൽ സ്വീകരിക്കുന്നു . അത് കൊടുക്കുന്നത് മിക്കവാറും അഹമ്മദ് ഗോൾച്ചിൻ എന്ന ഇറാനിയൻ സിനിമാക്കാരനാണ്.

അഹമ്മദ് ഗോൾച്ചിൻ ദുബായിൽ എത്തിയത് 1962 ലായിരുന്നു . അന്ന് 16 എംഎം സിനിമ ദേര നാസർ സ്‌ക്വയറിലെ കെട്ടിടങ്ങളുടെ ചുമരുകളിൽ പ്രദർശിപ്പിച്ചാണ് ഗൾഫിലെ സിനിമയുടെ ചുക്കാൻ ഏറ്റെടുത്തത് .

പിന്നീട് ഗൾഫ് ഫിലിം കമ്പനിയെന്ന സ്ഥാപനം തുടങ്ങുകയും ലോകത്തിലെ ഏതൊക്കെ ഭാഷയിലുള്ള സിനിമയുടെയും ഗൾഫിലെ വിതരണം ഏറ്റെടുക്കുകയും ചെയ്തു .

അദ്ദേഹത്തിന് അല്ലാതെ വേറെ ഒരാൾക്കും വിതരണക്കമ്പനി ഇല്ലായിരുന്നു . ഫർസ് ഫിലിം എന്ന കമ്പനി യിലൂടെ സിനിമ തിയറ്ററുകളും അദ്ദേഹമാണ് നടത്തിപോന്നിരുന്നത്. ഒട്ടുമിക്ക സിനിമ തിയറ്ററുകളുടെ മാനേജ്‌മെന്റും ഇദ്ദേഹത്തിനായിരുന്നു .

ആദ്യമൊക്കെ എല്ലാ മാസവും മമ്മുട്ടിയും മോഹൻലാലും ദുബായിൽ എത്തുമ്പോൾ അഹമ്മദ് ഗോൾച്ചിൻ  സിനിമകളുടെ ബാക്കി ശമ്പളം ഓവർസീസ് റൈറ്റിന്റെ പേരിൽ അവരുടെ കൈകളിൽ ഡോളറായി നൽകുമായിരുന്നു . അത് പല വിധത്തിൽ നാട്ടിൽ എത്തിക്കുകയോ ദുബായിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയോ ചെയുകയായിരുന്നു പതിവ് .

പക്ഷെ ഇവർക്കൊരു  കണക്കപ്പിള്ള ആയതിനു ശേഷം ശരിക്കും പറഞ്ഞാൽ 2009 നു ശേഷമാണ് അവരുടെ ഓവർസീസ് റൈറ്റിനായി കിട്ടുന്ന പണത്തെ ഈ കണക്കപ്പിള്ള കൈകാര്യം ചെയുവാൻ തുടങ്ങിയത് .

ഉദാഹരണത്തിന് അതിന്നായി മമ്മുട്ടിക്കും മോഹൻലാലിനും അവരുടെ പേരിൽ കമ്പനി ആരംഭിക്കുന്നതായി കരുതുക. ആ കമ്പനിയിൽ ഇവരുടെ സ്ഥാനം ജനറൽ മാനേജർ എന്നാക്കി പത്തുലക്ഷത്തോളം ശമ്പളം കൈപ്പറ്റുന്ന രീതിയിൽ കാര്യങ്ങൾ സെറ്റപ്പ് ചെയ്യുന്നു.

ഈ പത്തുലക്ഷം കൂടാതെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ കച്ചവടം നടക്കുന്നതായി കാണിച്ചുകൊണ്ട് പണം നിക്ഷേപിക്കുകയും ആ പണത്തെ എൻ ആർ ഇ പണമാക്കി വെളുപ്പിച്ച് നാട്ടിലേക്ക് അയക്കുകയും ചെയ്യുന്നു .

2011 ൽ മമ്മുട്ടിയുടെയും മോഹൻലാലിന്റേയും വീടുകളിൽ ആദായനികുതി റെയ്ഡ് നടത്തിയത് ഈ കണക്കപ്പിള്ളമാരുടെ കളികൾ കൂടിയപ്പോൾ ഐടി വകുപ്പിന് കിട്ടിയ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു .

30 കോടിയുടെ അനധികൃത സ്വത്ത് അന്നുതന്നെ ഐടി വകുപ്പ് കണ്ടെത്തിയിരുന്നു . ഒപ്പം അനധികൃത ആനക്കൊമ്പും . പിന്നീട് ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഈ കണക്കപ്പിള്ള എല്ലാം ഒതുക്കി തീർത്തു .

ഇതേ സംഭവം ഈ കണക്കൻ സ്വന്തമായും കൂടാതെ നിരവധി കച്ചവടക്കാർക്ക് വേണ്ടിയും ഇപ്പോഴും ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നു .

കമ്പനിക്ക് ദുബായിൽ ഓഫീസോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരിക്കുകയില്ല . ബാങ്ക് അക്കൗണ്ടുകൾ മാത്രം ഒപ്പം ലൈസൻസും .

പിന്നീടാണ് സിനിമാക്കാർ ഈ പണത്തെ ഉപയോഗിച്ച് കൂടുതൽ ലാഭമുണ്ടാക്കാം എന്ന് മനസിലാക്കുകയും പണം മൊത്തം സ്വർണ്ണത്തിലൂടെ നാട്ടിലേക്ക് എത്തിക്കാൻ തുടങ്ങിയത്.

പിന്നീട് ആ സ്വർണ്ണം വിറ്റുകിട്ടുന്ന പണത്തെ ഹവാലയാക്കി ദുബായിലേക്ക് ചവിട്ടുകയും അതൊരു വലിയ കച്ചവടമായി രൂപാന്തരപ്പെടുകയും ചെയ്തു .

ഇക്കളികളുടെ സൗകര്യാർത്ഥം തലസ്ഥാനത്തെ എയർപോർട്ടിലെ ചില ജീവനക്കാരെ എട്ട് കൊല്ലമൊക്കെ ഒരേ സ്ഥാനത്തു നിലനിർത്തുകയും അവർക്ക് എയർപോർട്ടിൽ കേരള ഡിജിപിയെക്കാൾ സ്വാധീനം ഉണ്ടാക്കികൊടുക്കുകയും ചെയ്തു .

എന്തിനധികം പറയുന്നു ഒരു ജീവനക്കാരന് സിറ്റിയിൽ തന്നെ രണ്ടോളം കോടി വിലവരുന്ന വീടും കൊടുത്തിരുന്നു . ചെറുതും വലുതുമായ നിരവധി സിനിമാ ഇവന്റുകൾ ഈ കണക്കന്റെ മേൽനോട്ടത്തിൽ ഗൾഫിൽ നടത്തിയതിന്റെ ലക്ഷ്യങ്ങളും സ്വർണക്കടത്തു തന്നെയായിരുന്നു .

പ്രായപൂർത്തിയാകാത്ത പെൺപിള്ളേരുകളെയും ബാറുകളിലെ ജോലിക്കായുള്ള പെണ്ണുങ്ങളെയും തലസ്ഥാനത്തെ എയർപോർട്ട് മുഖേന ഗൾഫിലേക്ക് കയറ്റി അയക്കുന്ന ലോബിയും പ്രവർത്തിക്കുന്നുണ്ട് .

ചവുട്ടിക്കയറ്റ് എന്നറിയപ്പെടുന്ന ഈ കലാപരിപാടിക്കൊക്കെ കൂട്ടുനിൽക്കുന്നത് എയർപോർട്ടിലെ ഇവരുടെ നോമിനികളാണ്.

കള്ളക്കടത്തുമാത്രമല്ല സിനിമ വിതരണത്തിലും പണം കുമിഞ്ഞുകൂടുന്നു എന്ന് മനസിലാക്കി കള്ളക്കടത്തിന്റെ രാജാവായിരുന്ന നഫീലിനെ ഉപയോഗിച്ചുകൊണ്ട് ചിലർ സിനിമ വിതരണക്കമ്പനി ആരംഭിച്ചു .

ഗൾഫ് ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ അഹമ്മദ് ഗോൾചിനെതിരെ ഒരു കമ്പനി ആരംഭിച്ചത് . ഡി സിനിമാസ് എന്നായിരുന്നു ആ കമ്പനിയുടെ പേരെങ്കിലും നഫീൽ ജയിലിൽ ആയപ്പോൾ ആ കമ്പനി വഴിയാധാരമായി .

പിന്നീട് കുറെ പേര് ചേർന്ന് മറ്റൊരു കമ്പനി രൂപീകരിച്ചിട്ടുണ്ടെങ്കിലും അവർക്ക് ഈ ഏർപ്പാടുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമല്ല. ഷെർലോക്ക് പോലത്തെ കുറെ സിനിമകൾ വളരെ ആർഭാടമായാണ് അവർ ദുബായിൽ റിലീസ് ചെയ്തിരിക്കുന്നത്.

ദുബായിലെ ഒരു മാഹിക്കാരനെ മുൻനിർത്തി നിരവധി ആളുകളിൽ നിന്നും രണ്ടുകോടിയും അതിനു മേലെയും വാങ്ങിയാണ് ഇപ്പോൾ സിനിമാക്കാരുടെ ആളുകൾ സ്വർണ്ണക്കടത്തിന്റെ ചുക്കാൻ പിടിച്ചുകൊണ്ടിരിക്കുന്നത് .

അതിൽ പലരുടെയും പണം നഷ്ടപ്പെട്ടതുപോലെയാണ് എന്ന് വേണം കരുതുവാൻ . കാരണം ഇക്കഴിഞ്ഞ കുറെ നാളുകളായി ഇവരാരും ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നില്ലത്രേ .

Related Posts

More News

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് […]

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ ഉയർന്ന് 37,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4665 രൂപയാണ്. ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16,21,27, 28 എന്നീ ദിവസങ്ങളില്‍ ആണ്. 36,640 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെയും ഇതു പോലെ കേരളത്തിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവന് 37,400 ഉം […]

പോളി സിസ്റ്റിക് ഓവറി സിൻഡ്രം [PCOS] ഇന്ന് സ്ത്രീകളിൽ കാണുന്ന സാധാരണമായ ഒരു അവസ്ഥയാണ്. ഇത് ക്രമം തെറ്റിയ ആർത്തവ ചക്രത്തിനും അമിതമായ പുരുഷ ഹോർമോണിന്റെ ഉത്പാദനത്തിനും [ഹിർസ്യുട്ടിസം] കാരണമാകുന്നു. പിന്നീടിത് അമിതമായ മുടി വളർച്ചയ്ക്കും അല്ലെങ്കിൽ കൂടിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലേക്കും നയിക്കുന്നു. അമിതമായ ശരീരഭാരം പിസിഒഎസിനെ വഷളാക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കുകയും തന്മൂലം ശരീരത്തിലെ ആൻഡ്രോജന്റെ [കൂടുതലായി ടെസ്റ്റോസ്റ്റീറോണിന്റെ ] അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് മുഖത്തെ അമിതമായ രോമവളർച്ചയ്ക്കും വർധിച്ച […]

മോഹൻലാലിന്റെ പുതിയ ആഡംബര കാരവാൻ സമൂഹമാധ്യമത്തിലൂടെ ഏറ്റെടുത്ത് ആരാധകർ. മോഹൻലാലിന്റെ ഇഷ്ടനമ്പരായ 2255 കാരവാനുവേണ്ടി സ്വന്തമാക്കുകയും ചെയ്തു.ബ്രൗൺ നിറമുള്ള കാരവാൻ വാഹനപ്രേമികളുടെ മനം കവരുകയാണ്. ഒാജസ് ഒാട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയത്. അതേസമയംജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. റാം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന മോൺസ്റ്റർ ഒക്ടോബർ 21ന് റിലീസ് […]

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്.സമരം […]

നാഗർകോവിൽ: നിദ്രവിളിയിൽ അദ്ധ്യാപികയുടെ അഞ്ചര പവന്റെ മാല കവർന്നു. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായ നിദ്രവിള ക്രാതർ സ്വദേശിനി പ്രമീളയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ പ്രമീളയെ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം കഴുത്തിൽ കിടന്ന അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കടന്ന് കളഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നിദ്രവിള പൊലീസ് കേസെടുത്തു.

error: Content is protected !!